UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ പാര്‍ട്ടി: ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കുരുക്ഷേത്ര എംപി

ലോക്തന്ത്ര സുരക്ഷ പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് മഹാറാലി നടത്തുമെന്നും സെയ്‌നി പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിയാനയിലെ ബിജെപി എംപി രാജ്കുമാര്‍ സൈനി. കുരുക്ഷേത്രയില്‍ നിന്നുള്ള ലോക് സഭാംഗമാണ് രാജ്കുമാര്‍ സെയ്‌നി. ലോക്തന്ത്ര സുരക്ഷ പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് മഹാറാലി നടത്തുമെന്നും സെയ്‌നി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസമായി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്കുമാര്‍ സൈനി നടത്തുന്നത്. ബിജെപിക്ക് ശരിയായ നയങ്ങളോ ലക്ഷ്യങ്ങളോ ഇല്ലെന്ന് സൈനി കുറ്റപ്പെടുത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 90 ശതമാനം സ്ഥാനാര്‍ത്ഥികളും തോല്‍ക്കുമെന്നും സൈനി പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍