എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട ശേഷം വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
കടലില്‍ തകര്‍ന്നുവീണ ഇന്‍ഡോനേഷ്യന്‍ ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക് ബോക്സ് കണ്ടെത്തിയത്. 189 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന്റെ പൈലറ്റ് ഡല്‍ഹി സ്വദേശിയായിരുന്നു. എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട ശേഷം വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കടലിനടിയില്‍ നിന്ന് ലൈഫ് ജാക്കറ്റുകള്‍, ട്രൗസറുകള്‍, മാഗസിനുകള്‍, തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ജക്കാര്‍ത്തയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് ശേഷം സാങ്കേതിക പ്രശ്നങ്ങളാല്‍ തിരിച്ചിറക്കാന്‍ പൈലറ്റ് അനുമതി തേടുകയും അത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിമാനവുമായുള്ള ബന്ധം നഷ്ടമായി. ടേക്ക് ഓഫ് ചെയ്ത് 13 മിനുട്ടിന് ശേഷമായിരുന്നു ഇത്. മൈനിംഗ് ടൗണായ പാംഗ്കല് പിനാംഗിലേയ്ക്ക് പോവുകയായിരുന്നു വിമാനം.