UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒത്തുതീര്‍പ്പ് നടക്കില്ല; ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് പൊലീസ്

എടുത്തിരിക്കുന്നത് ക്രിമിനല്‍ കേസ് ആണെന്നും പൊലീസ്

തന്റെ സമ്മതമില്ലാതെ ബോഡി ഡബിളിനെ (ഡ്യൂപ്പ്) ഉപയോഗിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേയുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് പൊലീസ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മാത്രമെ ഒത്തുതീര്‍പ്പാക്കാന്‍ കഴിയൂ എന്നും കേസ് നിലനില്‍ക്കുമെന്നും പൊലീസ് പറഞ്ഞു. അശ്ലീലസംഭാഷണവും ബോഡി ഡബിളിംഗും ക്രിമനില്‍ കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരിക്ക് പരിതായില്ലെങ്കിലും ഇത്തരം സംഭവങ്ങളില്‍ കേസ് നിലനില്‍ക്കുമെന്ന സുപ്രിം കോടതി വിധിയുണ്ടെന്നു പൊലീസ് പറഞ്ഞു. കേസില്‍ പ്രതികളായ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതികപ്രവര്‍ത്തകരായ അനില്‍, അനിരുദ്ധ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കാമെന്നു പരാതിക്കാരിയായ നടി സമ്മതിച്ചിരുന്നു. ഇതിനെതിരെയാണ് പൊലീസിന്റെ വിശദീകരണം വന്നിരിക്കുന്നത്.

ഹണീബി 2 എന്ന സിനിമയില്‍ അഭിനയിച്ച നടി തന്റെ സമ്മതമില്ലാതെ തന്റെതെന്ന രീതിയില്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ ചിത്രീകരിച്ചെന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.

ഹണീബി2വിന്റെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ അശ്ലീലമായി സംസാരിച്ചതിന് ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. കൊച്ചി റമദ ഹോട്ടലില്‍ ഹണീബി2 സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹോട്ടലിന്റെ പുറം ഒരു വിമാനത്താവളമായാണ് ചിത്രീകരിച്ചത്. അവിടെ നടിയുടെ കഥാപാത്രം വന്നിറങ്ങുന്നത് ചിത്രീകരിക്കേണ്ടിയിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ സഹസംവിധായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും താന്‍ എതിര്‍പ്പറിയിച്ച രംഗം ഡ്യൂപ്പിനെ വച്ച് സിനിമയില്‍ ഉപയോഗിച്ചുവെന്നുമാണ് പരാതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍