UPDATES

സിനിമാ വാര്‍ത്തകള്‍

മീ ടൂ ആരോപണം: ബോളിവുഡ് സെലിബ്രിറ്റി മാനേജര്‍ ആത്മഹത്യക്ക് ശ്രമിച്ചു

ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ സഹസ്ഥാപകനായ അനിര്‍ഭനെ മുംബയ് വാശിയിലെ ഒരു പാലത്തില്‍ വച്ച് രാത്രി 12.30ഓടെ പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പാലത്തിന്റെ ബാരിക്കേഡിന് മുകളില്‍ കയറി താഴേയ്ക്ക് ചാടാന്‍ ശ്രമിച്ച അനിര്‍ഭനെ പൊലീസ് വലിച്ചുതാഴെയിടുകയായിരുന്നു.

മീ ടൂ കാംപെയിനിന്റെ ഭാഗമായി ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബോളിവുഡ് സെലിബ്രിറ്റി മാനേജര്‍ അനിര്‍ഭന്‍ ദാസ് ബ്ലാ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയില്‍ മുംബൈയ്ക്ക് സമീപമാണ് സംഭവം. ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ സഹസ്ഥാപകനായ അനിര്‍ഭനെ മുംബയ് വാശിയിലെ ഒരു പാലത്തില്‍ വച്ച് രാത്രി 12.30ഓടെ പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പാലത്തിന്റെ ബാരിക്കേഡിന് മുകളില്‍ കയറി താഴേയ്ക്ക് ചാടാന്‍ ശ്രമിച്ച അനിര്‍ഭനെ പൊലീസ് വലിച്ചുതാഴെയിടുകയായിരുന്നു. അനിര്‍ഭന്‍ കരയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ക്വാന്‍ എന്‍ര്‍ടെയ്ന്‍മെന്റിലെ ചുമതലകളില്‍ നിന്ന് അനിര്‍ഭന്‍ ഒഴിയണമെന്ന് ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റും വനിത ചലച്ചിത്രപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. രണ്‍ബീര്‍ കപൂര്‍, ഹൃതിക് റോഷന്‍, ടൈഗര്‍ ഷറോഫ്, ദീപിക പദുക്കോണ്‍, സോനം കപൂര്‍, ശ്രദ്ധ കപൂര്‍, ജാക്വെലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെയെല്ലാം മാനേജിംഗ് കമ്പനിയാണ് ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റ്. ബോളിവുഡില്‍ തനുശ്രീ ദത്ത നടന്‍ നാന പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് വിവിധ മേഖലകളില്‍ മീ ടൂ ആരോപണങ്ങള്‍ പടര്‍ന്നിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍