UPDATES

വിദേശം

ഈജിപ്റ്റില്‍ പിരമിഡുകള്‍ക്ക് സമീപം ബോംബ് സ്‌ഫോടനം: നാല് പേര്‍ കൊല്ലപ്പെട്ടു

പൊലീസ് സുരക്ഷയില്ലാത്ത സ്ഥലത്തുകൂടെ വഴി മാറി സഞ്ചരിക്കുകയായിരുന്നു ബസ് എന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഈജിപ്റ്റില്‍ ഗിസ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. വിയറ്റ്‌നാമില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന ബസിന് സമീപം റോഡ് സൈഡിലാണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍ വിയറ്റ്‌നാംകാരും ഒരാള്‍ ഈജിപ്ഷ്യന്‍ ടൂര്‍ ഗൈഡുമാണ്. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ്്) സ്‌ഫോടനമാണുണ്ടായതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 16 പേരാണ് ബസിലുണ്ടായിരുന്നത്. കെയ്‌റോയ്ക്ക് സമീപം മരിയൂട്ടിയ സ്ട്രീറ്റില്‍ ഒരു മതിലില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു ഐഇഡിയെന്ന്് റോയിട്ടേഴ്‌സ് പറയുന്നു. പ്രധാനമന്ത്രി മൊസ്തഫ മാദ്ബൂലി പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പൊലീസ് സുരക്ഷയില്ലാത്ത സ്ഥലത്തുകൂടെ വഴി മാറി സഞ്ചരിക്കുകയായിരുന്നു ബസ് എന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തകര്‍ന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ടൂറിസം വരുമാനത്തിലാണ് ഈജിപ്റ്റ്്പ്രതീക്ഷയര്‍പ്പിക്കുന്നത്. എന്നാല്‍ ടൂറിസ്റ്റ് സംഘങ്ങള്‍ക്ക് നേരെ രാജ്യത്ത് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇതുമൂലം സൈനിക-പൊലീസ് സുരക്ഷയിലാണ് ടൂറിസ്റ്റ് സംഘങ്ങള്‍ മിക്കയിടങ്ങളിലും സഞ്ചരിക്കുന്നതും. ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നോര്‍ത്ത് സിനായ് പ്രവിശ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ശക്തമായ സ്വാധീനമുണ്ട്. റഷ്യന്‍ വിമാനം തകര്‍ത്തതിന്റേയും 2016ല്‍ ഹോട്ടല്‍ ആക്രമിച്ച് മൂ്ന്ന് വിദേശ ടൂറിസ്റ്റുകളെ കുത്തിയതിന്റേയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. 2014 ഫെബ്രുവരിയില്‍ ഐഎസിനോട് അനുഭാവം പുലര്‍ത്തുന്ന അന്‍സാര്‍ ബായ്ത് അല്‍ മഖ്ദിസ് ഗ്രൂപ്പ് ടൂറി്സ്റ്റ് ബസ് ലക്ഷ്യം വച്ച് നടത്തിയ ബോംബ് ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍