UPDATES

വിദേശം

ബ്രിട്ടീഷ് നവനാസി ദമ്പതികള്‍ മകന് ഹിറ്റ്‌ലറുടെ പേരിട്ടു: ഇപ്പോള്‍ ജയിലില്‍

ഇവര്‍ രണ്ട് പേരും നാഷണല്‍ ആക്ഷന്‍ എന്ന നിരോധിത നവനാസി സംഘടനയിലെ അംഗങ്ങളാണ്.

മകന് അഡോള്‍ഫ് (അഡോള്‍ഫ് ഹിറ്റ്‌ലറുടെ പേര്) എന്ന് പേരിട്ട നവനാസി ദമ്പതികളെ ബ്രിട്ടീഷ് കോടതി തടവുശിക്ഷയ്ക്ക് വിധിച്ചു. കുട്ടിയുടെ അച്ഛനായ ആഡം തോമസിന് (22) ആറര വര്‍ഷവും പോര്‍ച്ചുഗീസുകാരിയായ അമ്മ ക്ലോഡിയ പടാതാസിന് (38) അഞ്ച് വര്‍ഷവുമാണ് ബിര്‍മിംഗ്ഹാം കോടതി തടവുശിക്ഷ വിധിച്ചത്. ഇവര്‍ രണ്ട് പേരും നാഷണല്‍ ആക്ഷന്‍ എന്ന നിരോധിത നവനാസി സംഘടനയിലെ അംഗങ്ങളാണ്.

ഭീകരവിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തത്. സംഘടനയിലെ അംഗങ്ങളായ മറ്റ് നാല് പേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇവര്‍ കൂട്ടക്കൊലയ്ക്കും കലാപത്തിനും ബ്രിട്ടനിലെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്നതിനും ആഹ്വാനം ചെയ്തതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഇവരുടെ അടുത്ത സുഹൃത്തായ ഡാരന്‍ ഫ്്‌ളെച്ചര്‍ നാഷണല്‍ ആക്ഷനിലെ അംഗത്വം വിചാരണയ്ക്ക് മുമ്പ് അംഗീകരിച്ചിരുന്നു. ഇയാളെയും അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്.

ഗാസ് ചേംബറുകളിലെത്താതെ രക്ഷപ്പെട്ട നാസി ഭീകരതയുടെ ഇരകളായ പഴയ കുട്ടികള്‍ക്ക് ജര്‍മ്മനിയുടെ നഷ്ടപരിഹാരം

ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട ‘ജൂതക്കുട്ടി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍