UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിൽ പാകിസ്ഥാൻ റേഞ്ചേഴ്സുമായി ഏറ്റുമുട്ടൽ; ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു

അർണിയ, ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെ ആയിരുന്നു ആക്രമണം

ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാകിസ്ഥാൻ റേഞ്ചേഴ്സുമായി നടന്ന ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. അർണിയ, ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെ ആയിരുന്നു ആക്രമണം. ശക്തമായ മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിനെതിരെ അതിർത്തിരക്ഷാ സേന പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജവാന് ജീവൻ നഷ്ടമായത്.

പാക്കിസ്ഥാൻ റേഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടൽ അർധരാത്രി കഴിഞ്ഞും നീണ്ടുനിന്നു. ആക്രമണത്തിൽ പരിഭ്രാന്തരായ ഗ്രാമവാസികൾ വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. ഞായറാഴ്ച അർധരാത്രി നടന്ന ഏറ്റുമുട്ടലിൽ ഏഴു പാക്ക് സൈനികരെ ഇന്ത്യ വധിച്ചിരുന്നു. സാംബ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ.

കഴിഞ്ഞ ദിവസം അർനിയ സെക്ടറിൽ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച ഭീകരനെ സേന കൊലപ്പെടുത്തിയിരുന്നു. രണ്ടുപേർ രക്ഷപ്പെട്ടു. ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തിയിലുടനീളം സുരക്ഷയും തിരച്ചിലും ശക്തമാക്കി ‘ഓപ്പറേഷൻ അലർട്ട്’ എന്ന പേരിൽ സേനാ നടപടികൾക്കു ബിഎസ്എഫ് തുടക്കമിട്ടു. 200 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തി കനത്ത കാവലിലാണെന്നു സേനാവൃത്തങ്ങൾ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍