UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടറെ കൊന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ്; പിടിയിലായിരിക്കുന്നത് ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍

സിയാന ഗ്രാമത്തില്‍ അക്രമി സംഘത്തിന് നേരെ സ്വയ രക്ഷയ്ക്കായി സുബോധ് കുമാര്‍ വെടിയുതിര്‍ത്തപ്പോള്‍
കല്ലെറിഞ്ഞ സുമിത് കുമാര്‍ കൊല്ലപ്പെട്ടെന്നും പ്രശാന്ത്, സുബോധിനെ വെടിവച്ചു എന്നുമാണ് പൊലീസ് ഇ്‌പ്പോള്‍ പറയുന്നത്.

ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടി വച്ച് കൊന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവറായ പ്രശാന്ത് നാട്ടാണ് (30) പിടിയിലായിരിക്കുന്നത്. അതേസമയം പൊലീസ് ഒന്നാം പ്രതിയാക്കിയിരുന്ന ബജ്രംഗ് ദള്‍ നേതാവ് യോഗേഷ് രാജിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 27 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തവരുടെ കൂട്ടത്തില്‍ പ്രശാന്ത് നാട്ടില്ല.

പൊലീസുകാരനെ ആള്‍ക്കൂട്ടം വളയുന്ന വീഡിയോയില്‍ പ്രശാന്ത് ഉണ്ട് എന്ന് പൊലീസ് പറയുന്നു. ഡിസംബര്‍ മൂന്നിന് പശുവധം ആരോപിച്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനേയും സുമിത് കുമാര്‍ എന്ന പ്രദേശവാസിയായ യുവാവിനേയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

സിയാന ഗ്രാമത്തില്‍ അക്രമി സംഘത്തിന് നേരെ സ്വയ രക്ഷയ്ക്കായി സുബോധ് കുമാര്‍ വെടിയുതിര്‍ത്തപ്പോള്‍ കല്ലെറിഞ്ഞ സുമിത് കുമാര്‍ കൊല്ലപ്പെട്ടെന്നും പ്രശാന്ത്, സുബോധിനെ വെടിവച്ചു എന്നുമാണ് പൊലീസ് ഇ്‌പ്പോള്‍ പറയുന്നത്. സുമിത് കുമാര്‍, ഇന്‍സ്‌പെക്ടര്‍ക്ക് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ഇതുണ്ടായതെന്നും പൊലീസ് പറയുന്നു. ശാന്തും രാഹുല്‍, ഡേവിഡ്, ജോണി എന്നീ മറ്റ് പ്രതിഷേധക്കാരും ചേര്‍ന്ന് സുബോധിനെ വളഞ്ഞിട്ട് കല്ലെറിയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സുബോധിന് കല്ലേറില്‍ സാരമായി പരിക്കേറ്റിരുന്നു – ബുലന്ദ്ഷഹര്‍ എസ്എസ്പി പ്രഭാകര്‍ ചൗധരി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഈ സമയം സുബോധിന്റെ സര്‍വീസ് റിവോള്‍വറെടുത്ത് പ്രശാന്ത് വെടി വയ്ക്കുകയായിരുന്നു. ഇങ്ങനെയാണ് സുബോധ് കൊല്ലപ്പെട്ടത്.

പിടിയിലായ മറ്റ് പ്രതികളുടേയും മൊഴികള്‍ ഇത് ശരി വയ്ക്കുന്നതായും പൊലീസ് പറയുന്നു. അതേസമയം യോഗേഷ് രാജിനെക്കുറിച്ച് പൊലീസ് ഒന്നും പറയുന്നില്ല. ഉന്നത രാഷ്ട്രീയ നേതൃത്വം പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും രണ്ടാഴ്ചയിലധികമായിട്ടും പ്രധാനപ്രതിയെ പിടിക്കാത്തത് ഇതുകൊണ്ടാണെന്നും കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ ഭാര്യയും മകനും ആരോപിച്ചിരുന്നു.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ കാര്യങ്ങള്‍ കൈവിടുകയാണ്; ഒരു ജനാധിപത്യത്തില്‍ ഒരിക്കലും പാടില്ലാത്ത കാര്യങ്ങള്‍

“16 ദിവസമായി, എന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിക്കുകയാണ്”: ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ ഭാര്യ

ബുലന്ദ്ഷഹറില്‍ പോലീസുകാരന്റെ മരണത്തിന് കാരണമായ കലാപം ആസൂത്രിതമെന്ന് കൂടുതല്‍ തെളിവുകള്‍, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍