UPDATES

ട്രെന്‍ഡിങ്ങ്

ബാലകൃഷ്ണപിള്ളയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്യാബിനറ്റ് പദവി : വീണ്ടും മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിളഅളയ്ക്ക് ക്യാബിനറ്റ് പദിവി നല്‍കയതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ക്യാബിനറ്റ് പദവിയും തത്തുല്യ ആനുകൂല്യങ്ങളും നല്‍കിയാണ് പിള്ളയും വീണ്ടും നിയമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നോക്ക വികസന കോര്‍പ്പറേഷന്റെ ആദ്യ അധ്യക്ഷനും ബാലകൃഷ്ണ പിളളയായിരുന്നു.

ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കയതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കരിങ്കള്ളനാണ് പിള്ളയെന്നും അങ്ങനെയുള്ളയാള്‍ക്ക് ക്യാബിറ്റ് പദവി നല്‍കിയിരിക്കുന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കള്ളന്മാരുടെ കൂട്ടുകെട്ടായിയിരിക്കുകയാണ് എന്നും വിഎസ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതോടെ പിള്ളയ്ക്ക് വീണ്ടും അതേ പദവി കിട്ടിയിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് പക്ഷത്തേക്ക് വന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് മത്സരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം ആര്‍ ബാലകൃഷ്ണപ്പിള്ള എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്ത വേദിയിലായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ വിമര്‍ശനം. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണെന്ന് പിള്ള കുറ്റപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച കേരള കോണ്‍ഗ്രസ് ബിയ്ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. സിപിഐയും സിപിഎമ്മും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്നും പിള്ള പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ 65 വര്‍ഷം തികച്ച ബാലകൃഷ്ണപ്പിള്ളക്ക് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കവേയാണ് പിള്ള ഇക്കാര്യം പറഞ്ഞത്.

നോട്ടുനിരോധന കാലയാളവില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി എടിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍:

സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്‌കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റജിസ്‌ട്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു.

ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊച്ചി റീജ്യണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി

ജവഹര്‍ലാല്‍ മെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പുതുക്കിയ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

കേരള ഹൈക്കോടതിയില്‍ കോര്‍ട്ട് മാനേജര്‍മാരുടെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസുകള്‍ നടത്തുന്നതിനു മാത്രമായി ഒരു സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഇപ്പോള്‍ അവധിയിലുളള ഇ. രതീശനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

അവധിയിലുളള വയനാട് കളക്ടര്‍ തിരുമേനിയെ ഗ്രാമവികസന കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. വയനാട് കളക്ടറുടെ ചുമതല തല്‍ക്കാലം എ.ഡി.എമ്മിനായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍