UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥാനാര്‍ത്ഥി അഞ്ച് വര്‍ഷത്തെ ആദായനികുതി വിവരങ്ങളും വിദേശത്തെ നിക്ഷേപവും വെളിപ്പെടുത്തണം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം അംഗീകരിച്ചു

പുതിയ ചട്ടപ്രകാരം വിദേശ ബാങ്കുകളിലടക്കമുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ നിര്‍ബന്ധമായും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ രേഖകള്‍ സമര്‍പ്പിച്ചിരിക്കണം എന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. വിദേശത്തെ സ്വത്ത് സംബന്ധിച്ച വിവരങ്ങളും വെളിപ്പെടുത്തണം. സ്ഥാനാര്‍ത്ഥിക്ക് മാത്രമല്ല ഇത് ബാധകം. സ്ഥാനാര്‍ത്ഥിയുടെ ജീവിത പങ്കായുടേയും അടുത്ത ബന്ധമുള്ള കുടുംബാംഗങ്ങളുടേയും വിവരങ്ങള്‍ വെളിപ്പെടുത്തണം. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് അടക്കം എല്ലാ തിരഞ്ഞടുപ്പുകള്‍ക്കും ഇത് ബാധകമായിരിക്കും. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലമാണയ ഫോം 26ല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.

ഇതുവരെ സത്യവാങ്മൂലത്തില്‍ തന്റെയും ജീവിതപങ്കാളിയുടേയും അടുത്ത രക്തബന്ധമുള്ള കുടുംബാംഗങ്ങളുടേയും ഏറ്റവും ഒടുവിലത്തെ ആദായനികുതി റിട്ടേണ്‍ സംബന്ധിച്ച വിവരം മാത്രമേ രേഖപ്പെടുത്തേണ്ടിയിരുന്നുള്ളൂ. വിദേശ സ്വത്തുക്കളും നിക്ഷേപവും സംബന്ധിച്ച വിവരങ്ങള്‍ അടക്കം ചോദിച്ചിരുന്നില്ല. പുതിയ ചട്ടപ്രകാരം വിദേശ ബാങ്കുകളിലടക്കമുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം.

1961ലെ തിരഞ്ഞെടുപ്പ് ചട്ടത്തിലാണ് മാറ്റം വരുത്തിയത്. ഫെബ്രുവരി 13ന് ഫോം 26ല്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്) അഥവാ പ്രത്യക്ഷ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ വെരിഫിക്കേഷന്‍ സുഗമമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാവര, ജംഗമ വസ്തുക്കള്‍ സംബന്ധിച്ച് സ്ഥാനാര്‍ത്ഥി സമര്‍പ്പിക്കുന്ന വിവരങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം സിബിഡിടി പരിശോധിക്കുന്നുണ്ട്.

അതേസമയം സത്യവാങ്മൂലത്തില്‍ വ്യാജ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ആറ് വര്‍ഷം വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന വിധമുള്ള നിയമ ഭേദഗതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല. 2018 മേയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. നിലവില്‍ വ്യാജ സത്യവാങ്മൂലത്തിനുള്ള ശിക്ഷ ആറ് മാസം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍