UPDATES

ട്രെന്‍ഡിങ്ങ്

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി: അടുത്ത പ്രധാനമന്ത്രി ആരെന്ന് പറയാനാകില്ലെന്ന് മുന്‍ മോദി ആരാധകന്‍ ബാബ രാംദേവ്‌

ഇപ്പോള്‍ രാഷ്ട്രീയത്തില്‍ കാണുന്ന വെല്ലുവിളിയും പ്രതിസന്ധിയും അസ്ഥിരതയും ഇന്ത്യക്ക് ഗുണകരമല്ല. ആര് ജയിക്കും, ആര് ഭരിക്കുമെന്നൊന്നും ഇപ്പോള്‍ പറയാനാകില്ല – രാംദേവ് പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ബുദ്ധിമുട്ടേറിയതാണെന്നും അടുത്ത പ്രധാനമന്ത്രി ആരെന്ന് പറയാന്‍ കഴിയാത്ത നിലയാണെന്നും യോഗാ വ്യവസായി ബാബ രാം ദേവ്. മധുര വിമാനത്താവളത്തിലെത്തിയപ്പോളാണ് ബാബ രാം ദേവ് ഇക്കാര്യം പറഞ്ഞത്. 2019ല്‍ രാഷ്ട്രീയ സാഹചര്യം കടുപ്പമേറിയതാണ്. ആര് പ്രധാനമന്ത്രിയാകുമെന്നോ ആര് രാജ്യത്തെ നയിക്കുമെന്നോ പറയാനാകില്ല. എന്നാല്‍ സാഹചര്യം വളരെ കൗതുകകരവുമാണ്. രാഷ്ട്രീയത്തില്‍ അത്തരമൊരു പോരാട്ടം നടക്കുന്നു. അതേസമയം താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാഷ്ട്രീയത്തിലല്ലെന്നും രാംദേവ് പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തിലാണ് ബാബ രാം ദേവിന്റെ പ്രസ്താവന.

താന്‍ ഒരു പാര്‍്ട്ടിയേയും വ്യക്തിയേയും പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും, 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ നരേന്ദ്ര മോദിയെ ശക്തമായി പിന്തുണച്ചിരുന്ന ബാബ രാംദേവ് വ്യക്തമാക്കി. പിന്നീട് മോദിയേയും ബിജെപിയേയും വിമര്‍ശിച്ചും രാംദേവ് രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ നയപരിപാടികളെ ശക്തമായി പിന്തുണച്ചിരുന്ന ബാബ രാംദേവ് പിന്നീട് വിമര്‍ശകനായും മാറിയിരുന്നു. 2015ല്‍ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബാബ രാംദേവിനെ നിയമിക്കുകയും കാബിനറ്റ് പദവി നല്‍കുകയും ചെയ്യുന്നു. ബീക്കണ്‍ ലൈറ്റുള്ള കാറും അനുവദിച്ചു. എസ്‌കോര്‍ട്ട് വാഹനങ്ങളടക്കം സുരക്ഷയും നല്‍കിയിരുന്നു.

ഹിന്ദു രാജ്യമല്ല, ആത്മീയ രാജ്യമാണ് ലക്ഷ്യമെന്ന് ബാബ രാംദേവ് പറഞ്ഞു. യോഗ, വേദ പഠനം തുടങ്ങിയവയിലൂടെ. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ കാണുന്ന വെല്ലുവിളിയും പ്രതിസന്ധിയും അസ്ഥിരതയും ഇന്ത്യക്ക് ഗുണകരമല്ല. ആര് ജയിക്കും, ആര് ഭരിക്കുമെന്നൊന്നും ഇപ്പോള്‍ പറയാനാകില്ല – രാംദേവ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍