UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭയാര്‍ത്ഥി ബസുകള്‍ക്ക് നേരെ ബോംബാക്രമണം: സിറിയയില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി ഫൗവ പട്ടണത്തില്‍ നിന്ന് വെള്ളിയാഴ്ച മാറ്റിയവരാണ് ആക്രമണത്തിന് ഇരയായത്.

സിറിയയില്‍ അഭയാര്‍ത്ഥി ബസുകള്‍ക്ക് നേരെയുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍സിറിയയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനെടെയാണ് ബോംബ് സ്‌ഫോടനം. ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി ഫൗവ പട്ടണത്തില്‍ നിന്ന് വെള്ളിയാഴ്ച മാറ്റിയവരാണ് ആക്രമണത്തിന് ഇരയായത്. രണ്ട് വര്‍ഷത്തോളമായി വിമതസേനകളുടെ പിടിയിലുണ്ടായിരുന്ന പ്രദേശമാണിത്.

സ്‌ഫോടനം നടന്ന പ്രദേശത്ത് നിന്ന് 100ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തക സംഘമായ വൈറ്റ് ഹെല്‍മറ്റ്‌സ് അറിയിച്ചു. 55 പേരെ പരിക്കേറ്റ നിലയിലും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. സാധാരണക്കാരും വിമത സേനയിലുള്ളവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍