UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐ ആസ്ഥാനത്ത് പ്രതിഷേധം: രാഹുല്‍ ഗാന്ധി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു

ലോക് താന്ത്രിക് ജനത ദള്‍ അധ്യക്ഷന്‍ ശരദ് യാദവ്, സിപിഐ നേതാവ് ഡി രാജ, തൃണമൂല്‍ നേതാവ് നദീമുള്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റ് വരിക്കാനായി പൊലീസ് സ്റ്റേഷനിലെത്തി. തങ്ങള്‍ക്ക് അതൃപ്തികരമായ റാഫേല്‍ കേസില്‍ അടക്കം അന്വേഷണം ഒഴിവാക്കാനായി നിയമവിരുദ്ധമായി ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ലോധി റോഡ് പൊലീസ് സ്റ്റേഷനിലാണ് രാഹുലും നേതാക്കളുമെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടത് നേതാക്കളും സിബിഐ ആസ്ഥാനത്തേയ്ക്കുള്ള മാര്‍ച്ചില്‍ പങ്കെടുത്തു. ലോക് താന്ത്രിക് ജനത ദള്‍ അധ്യക്ഷന്‍ ശരദ് യാദവ്, സിപിഐ നേതാവ് ഡി രാജ, തൃണമൂല്‍ നേതാവ് നദീമുള്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുത്തു. വെളുത്ത ടീ ഷര്‍ട്ടില്‍ സിബിഐ എന്ന് രേഖപ്പെടുത്തിയ പ്രതിഷേധക്കാരനെ കൂട്ടിലടച്ച് പ്രദര്‍ശിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. റാഫേല്‍ കരാറില്‍ അന്വേഷണം തടയുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, സിബിഐ ഡയറക്ടറെ മാറ്റിയതെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

“ഗലീ ഗലി മേ ചോര്‍ ഹേ, ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്)” എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്.

50 മിനുട്ടോളം രാഹുലും നേതാക്കളും ലോധി റോഡ്‌ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍