UPDATES

വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് സ്റ്റേ ചെയ്തു

തിരഞ്ഞെടുപ്പ് സമയത്ത് ആര്‍ക്കും ഇത്തരം പരിശോധനകളില്‍ നിന്ന് ഇളവുകള്‍ അനുവദിക്കാനാവില്ല എന്ന് സിഎടി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ഒഡീഷയിലെ സംബാല്‍പൂരില്‍ വച്ചാണ് മുഹമ്മദ് മുഹസിന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചത്. ഈ നടപടി എസ് പി ജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രധാനമന്ത്രി ഇത് മൂലം 15 മിനുട്ട് വൈകി എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് ആര്‍ക്കും ഇത്തരം പരിശോധനകളില്‍ നിന്ന് ഇളവുകള്‍ അനുവദിക്കാനാവില്ല എന്ന് സിഎടി വ്യക്തമാക്കി. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മോദിയുടെ വിമാനത്തില്‍ നിന്ന് ഒരു പെട്ടി, യാതൊരു പരിശോധനകളും കൂടാതെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. ഇതില്‍ കള്ളപ്പണമാണോ എന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍