UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേൽ: വിമാനത്തിന്റെ വില, ചെലവ് അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി; കേന്ദ്ര സർക്കാരിന് തിരിച്ചടി

മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവരുമാണ് റാഫേൽ കരാറിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന്റെ പൂർണ വിവരങ്ങൾ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങൾ, കരാറിലെ നടപടിക്രമങ്ങൾ തുടങ്ങിയവ കോടതിയെ അറിയിക്കണം. എന്നാൽ വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. കരാറിലെ വിവരങ്ങൾ ഹർജിക്കാർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കരാറിൽ സുതാര്യതയില്ലെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിന് ഇന്നത്തെ കോടതി വിധിയോടെ കൂടുതൽ പിൻബലം ലഭിക്കും.

റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് ആണ് ഇന്ന് പരിശോധിച്ചത്. പ്രതിരോധ മന്ത്രാലയ രേഖകൾ ഉൾപ്പെടുത്തിയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവരുമാണ് റാഫേൽ കരാറിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

അതെ സമയം കരാറിനെക്കുറിച്ച് സി.ബി.ഐ അന്വേഷണമോ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ കഴിയുന്നത് വരെ കാത്തിരിക്കാനാണ് കോടതി നിർദ്ദേശിച്ചത്.നവംബർ 14 ന് കോടതി വീണ്ടും വാദം കേൾക്കും.

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

റാഫേല്‍: മോദി സര്‍ക്കാര്‍ കുരുങ്ങുന്നു; വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍