UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഷണല്‍ ജ്യോഗ്രഫിക് മാതൃകയില്‍ ദേശീയ ചാനലിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ഇന്ത്യക്കാര്‍ തയ്യാറാക്കിയ, തദ്ദേശീയമായി ചിത്രീകരിച്ച പരിപാടികളെ പ്രാത്സാഹിപ്പിക്കുകയാണ് ഡി ഡി പ്രകൃതിയിലൂടെ ഉദ്ദേശിക്കുന്നത്. 

പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ജ്യോഗ്രഫിക്ക്, ഡിസ്‌കവറി ചാനല്‍ മാതൃകയില്‍ ഡി ഡി പ്രകൃതി എന്ന പേരില്‍ ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചന. പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മൂന്നാമത് നാഷണല്‍ വൈല്‍ഡ് ലൈഫ് ആക്ഷന്‍ പ്ലാനി(എന്‍ഡബ്ല്യൂഎപി)ലാണ് ഈ നിര്‍ദേശമുള്ളത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ദൂരദര്‍ശന്‍ എന്നിവയുടെ സഹകരണത്തോടെ ചാനല്‍ ആരംഭിക്കാനാണ് പദ്ധതി.

2018 മുതല്‍ 2031 വരെയാണ് എന്‍ ഡബ്ല്യൂ എ പിയുടെ കാലാവധി. 2018 ല്‍ ആരംഭിക്കുന്ന ചാനല്‍ പദ്ധതി കാലയളവില്‍ തുടരും. പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന, ഇന്ത്യക്കാര്‍ തയ്യാറാക്കിയ, തദ്ദേശീയമായി ചിത്രീകരിച്ച പരിപാടികളെ പ്രാത്സാഹിപ്പിക്കുകയാണ് ഡി ഡി പ്രകൃതിയിലൂടെ ഉദ്ദേശിക്കുന്നത്.

പുറമെനിന്നുള്ള ചാനലുകളായ നാഷണല്‍ ജ്യോഗ്രഫിക്കും ഡിസ്‌കവറി ചാനലും മാത്രം കാണുന്നതിന് പകരം ഇന്ത്യക്കാര്‍ നിര്‍മിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗം വിവേക് മേനോന്‍ പറയുന്നു.

പ്രകൃതി ബോധവത്കരണ പരിപാടികള്‍ക്ക് ഇലക്ട്രോണിക് മാധ്യമങ്ങളെ ഉപയോഗിക്കാനും പ്രകൃതി സംരക്ഷണത്തിന് സോഷ്യല്‍മീഡിയയുടെ സാധ്യത പരിശോധിക്കാനും വൈല്‍ഡ് ലൈഫ് ആക്ഷന്‍ പ്ലാനില്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍