UPDATES

സിനിമാ വാര്‍ത്തകള്‍

മണിരത്‌നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ സെപ്റ്റംബര്‍ 28 മുതല്‍ കാണാം

നേരത്തെ ഫഹദ് ഫാസിലിനെയാണ് പ്രധാന കഥാപാത്രങ്ങളിലൊന്നായി മണിരത്‌നം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയതിനെ തുടര്‍ന്ന് ഫഹദ് പിന്മാറുകയായിരുന്നു.

മണിരത്‌നത്തിന്റെ പുതിയ സിനിമ ചെക്കചിവന്ത വാനം സെപ്റ്റംബര്‍ 28ന് തീയറ്ററുകളിലെത്തും. അരവിന്ദ് സ്വാമി, ജ്യോതിക, സിമ്പു, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ്, അരുണ്‍ വിജയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ഫഹദ് ഫാസിലിനെയാണ് പ്രധാന കഥാപാത്രങ്ങളിലൊന്നായി മണിരത്‌നം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയതിനെ തുടര്‍ന്ന് ഫഹദ് പിന്മാറുകയായിരുന്നു. അരുണ്‍ വിജയ് ആണ് ഫഹദ് അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രമാകുന്നത്.

മണിരത്‌നവും ശിവ അനന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. എആര്‍ റഹ്മാന്‍ സംഗീതവും സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. 2006ലെ സരവണയ്ക്ക് ശേഷം ആദ്യമായാണ് സിമ്പുവും ജ്യോതികയും ഒരുമിച്ച് അഭിനയിക്കുന്നത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഗെറ്റ് എവേ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മണിരത്‌നത്തിന്റെ 26ാമത് ചിത്രമാണ് ചെക്ക ചിവന്ത വാനം. 2017ല്‍ പുറത്തിറങ്ങിയ കാട്ര് വെളിയിടൈ ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍