UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ പ്രതിപക്ഷം ബിജെപിയല്ല, അത് യുഡിഎഫാണ്: സര്‍ക്കാരിനെതിരെ ചെന്നിത്തല

ഓഖിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വന്ന പാകപ്പിഴകളാണ് ദുരന്തത്തിലേക്ക് നയിച്ചത്. അതിന് കാരണക്കാരായവരെ അന്വേഷിച്ച് കണ്ടെത്തണം. കേരളത്തിലെ മുഖ്യ പ്രതിപക്ഷം ബിജെപിയല്ല, യുഡിഎഫാണെന്ന് ചെന്നിത്തല സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഒഴിവാക്കിയെന്ന് ആരോപിച്ച് രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനായി സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ലെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ മുഖ്യ പ്രതിപക്ഷം ബിജെപിയല്ല, യുഡിഎഫാണെന്ന് ചെന്നിത്തല സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

ഓഖി ദുരിതമേഖല പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഓഖി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാടും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാന്‍ എംഎല്‍എ എന്ന നിലയില്‍ വി.എസ് ശിവകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്രയുമധികം ആളുകള്‍ മരിച്ച ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഓഖിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വന്ന പാകപ്പിഴകളാണ് ദുരന്തത്തിലേക്ക് നയിച്ചത്. അതിന് കാരണക്കാരായവരെ അന്വേഷിച്ച് കണ്ടെത്തണം. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണം. ദുരന്തത്തില്‍ ഒട്ടേറെ മത്സ്യത്തൊഴിലാളികളും ബോട്ടുകളും വള്ളങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വളരെ വിലപിടിപ്പുള്ള ഈ ബോട്ടുകളും വള്ളങ്ങളും കണ്ടെത്താന്‍ നേവിയുടെയും നേവല്‍ എയര്‍ക്രാഫ്റ്റുകളുടെയും സഹായം തേടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍