UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചത്തീസ്ഗഡില്‍ സുരക്ഷാ സേന 12 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നു

വെടിവെപ്പില്‍ സുശീല്‍ എന്ന കമാന്‍ഡോ കൊല്ലപ്പെടുകയും മൂന്നു സുരക്ഷാ കമാന്‍ഡോകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

മാവോയിസ്റ്റ് നേതാവ് ഹരി ഭൂഷന്‍ ഉള്‍പ്പെടെ 12 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. അഞ്ചു സംസ്ഥാനങ്ങള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ചത്തീസ്ഗഡ് തെലങ്കാന അതിര്‍ത്തിയിലെ പൂജാരി കാങ്കെര്‍ വനമേഖലയില്‍ അതിരാവിലെ സേന 12 മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നു ആന്‍റി നക്സല്‍ ഓപ്പറേഷന്റെ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഡി എം ആവാസ്തി പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിവെപ്പില്‍ സുശീല്‍ എന്ന കമാന്‍ഡോ കൊല്ലപ്പെടുകയും മൂന്നു സുരക്ഷാ കമാന്‍ഡോകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റ സുരക്ഷാ സൈനികരെ ഭദ്രാചലത്തെ ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂട്ടത്തില്‍ വടക്കന്‍ തെലങ്കാന മേഖല തലവന്‍ ദാമോദറും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ നാലു സ്ത്രീകളും ഉണ്ട്. ചത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയാണ് പൂജാരി കാങ്കെര്‍ വനമേഖല. ഇവിടെ നിന്നും വന്‍ ആയുധശേഖരം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍