UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശം വേണമെന്ന് ചിദംബരം; ലജ്ജാകരമെന്ന് ബിജെപി

നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ എപ്പോഴും പാര്‍ട്ടിയുടെ അഭിപ്രായമോ നിലപാടോ ആകണമെന്നില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല അഭിപ്രായപ്പെട്ടു.

ജമ്മു കാശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കണമെന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ആവശ്യം വിവാദമാക്കി ബിജെപി. ചിദംബരത്തിന്റെ പ്രസ്താവന ഞെട്ടിക്കുന്നതും ലജ്ജാകരവുമാണെന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത്. അതേസമയം ചിദംബരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണ് എന്നും പാര്‍ട്ടി നിലപാടല്ലെന്നും പറഞ്ഞ കോണ്‍ഗ്രസ് ഈ നിലപാടിനെ പിന്തുണക്കാതെ വിട്ടുനിന്നു. നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ എപ്പോഴും പാര്‍ട്ടിയുടെ അഭിപ്രായമോ നിലപാടോ ആകണമെന്നില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല അഭിപ്രായപ്പെട്ടു.

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അത് എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു. കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള വഴി ചര്‍ച്ചകളാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ ഭരണഘടനയ്ക്ക് അനുസൃതമായി കൊണ്ടേ അത് സാധ്യമാകൂ. കാശ്മീരിലെ സമാധാന ശ്രമങ്ങള്‍ക്കായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ധ്യക്ഷനായി ഒരു നയരൂപീകരണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സൂര്‍ജെവാല പറഞ്ഞു. ഈ സംഘം നവംബര്‍ 10, 11, 12 തീയതികളില്‍ കാര്‍ഗിലും ലഡാക്കും അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നേതൃത്വം നല്‍കുന്ന പാര്‍ട്ടികളാണ് ജമ്മുകാശ്മീരിലെ പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. ഭീകരന്‍ മസൂദ് അസറിനെ വിട്ടുകൊടുത്താണ് കാണ്ഡഹാറില്‍ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ വാജ്‌പേയ് സര്‍ക്കാര്‍ ശ്രമിച്ചത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടില്ല. സംസ്ഥാനത്തെ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാന്‍ അന്ന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനും ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും മെച്ചപ്പെടുത്താനും ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാനും സാധിച്ചു. സംസ്ഥാനത്തെ സാധാരണനിലയിലേയ്ക്ക് കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്തു എന്ന് വ്യക്തമാക്കാന്‍ ബിജെപി തയ്യാറാകണമെന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍