UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആചാരങ്ങള്‍ മാറിയതോടെ ദേവിയുടെ ശക്തി കൂടി, മന്ത്രി സുധാകരന്‍ ചക്കക്കുരു പോലെ ആയെന്ന് വെള്ളാപ്പള്ളി; ആസ്വദിച്ച് ചിരിച്ച് പിണറായി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചായിരുന്നു ഇരുവരുടേയും പരാമര്‍ശങ്ങള്‍.

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ആചാരങ്ങള്‍ മാറ്റിയതിന് ശേഷം ദേവിയുടെ ശക്തി കൂടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍. വെള്ളപ്പള്ളിയുടെ കമന്റ് ആസ്വിദിച്ച് ചിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ ശരിവച്ച് സംസാരിക്കുകയും ചെയ്തു. അസുഖ ബാധിതനായ മന്ത്രി ജി സുധാകരന്‍ ഇപ്പോള്‍ ചക്കക്കുരു പോലെ പരിപാടിയുടെ വേദിയിലിരിക്കുന്നത് ദേവിയുടെ അനുഗ്രഹം കൊണ്ടാണ് എന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. ഇത് കേട്ടാണ് പിണറായി ചിരിച്ചത്.

ക്ഷേത്രത്തിലെ പല ആചാരങ്ങള്‍ മാറ്റിയിട്ടും 82 വയസുള്ള താനും ചക്കക്കുരു പോലെ ഇരിക്കുന്നു. അപ്പോള്‍ വേദിയിരുന്ന പിണറായി രണ്ട് ചക്കക്കുരു എന്ന് വിരല് കൊണ്ട് ആംഗ്യം കാണിച്ചത് സദസില്‍ കൂട്ടച്ചിരി ഉയര്‍ത്തി. താനും സുധാകരും ചക്കക്കുരു രൂപത്തിലുള്ള ജ്യേഷ്ഠാനുജന്മാരാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ആചാരമൊന്നും മാറാന്‍ പാടില്ലെന്ന് ശഠിക്കുന്ന ഇക്കാലത്ത് ആചാരമെല്ലാം മാറിയ വിവരമാണ് വെള്ളാപ്പള്ളി പറഞ്ഞത്. കോഴിവെട്ട്, മൃഗബലി തുടങ്ങിയ ആചാരങ്ങളെല്ലാം മാറ്റിയിട്ടും അസുഖ ബാധിതനായി കിടന്ന മന്ത്രി സുധാകരനെ പോലൊരാളെ സുഖപ്പെടുത്തുന്ന വിധത്തില്‍ ദേവിയുടെ ശക്തി കൂടിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിലൂടെ ആചാരങ്ങള്‍ കാലാനുസൃതമാക്കിയത് നന്നായി ന്നൊണ് അദ്ദേഹം പറയാതെ പറഞ്ഞതെന്നും പിണറായി അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍