UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്ത്രി കുടുംബം വരുമോയെന്ന് നോക്കാം; സമവായ ചര്‍ച്ച പിന്‍മാറ്റത്തെ കുറിച്ച് മുഖ്യമന്ത്രി

വിധിക്കെതിരെ പത്തനംതിട്ടയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ ഇന്നലെ തന്ത്രി കുടുംബവും എന്‍എസ്എസും പന്തളം കൊട്ടാരം പ്രതിനിധികളും ഒരുമിച്ച് പങ്കെടുത്തിരുന്നു.

ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയ സാഹചര്യത്തിൽ ഇനി തന്ത്രി കുടുംബം ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. അതേസമയം റിവ്യൂ ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമായതിന് ശേഷം മാത്രം ചര്‍ച്ച മതിയെന്ന് കണ്ഠരര് മോഹനര് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സുപ്രിംകോടതി വിധി മൂലം ശബരിമല ക്ഷേത്രം നശിക്കുമെന്നും ചൈതന്യം നഷ്ടമാകുമെന്നും തന്ത്രി കണ്ഠരര് രാജീവര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിധിക്ക് പിന്നില്‍ അടിയൊഴുക്കുകളുണ്ടെന്നായിരുന്നു രാജീവരുടെ ആരോപണം.

വിധിക്കെതിരെ പത്തനംതിട്ടയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ ഇന്നലെ തന്ത്രി കുടുംബവും എന്‍എസ്എസും പന്തളം കൊട്ടാരം പ്രതിനിധികളും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇന്ന് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്‍എസ്എസും കൊട്ടാരം പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സമവായ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തന്ത്രി കുടുംബം പ്രഖ്യാപിച്ചത്.

‘ഭഗവാനെന്തിനാടോ പൊലീസ് പ്രൊട്ടക്ഷൻ?’ ഈ ചോദ്യം ചോദിച്ച നായനാർ പോയിട്ട് വികെഎൻ പോലും ഇല്ലാത്ത കാലമായിപ്പോയില്ലേ

സമവായ നീക്കം പാളി; ശബരിമല തന്ത്രി കുടുംബം മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കില്ല

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍