UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ഡ്രോണ്‍ അതിര്‍ത്തി ലംഘിച്ചെന്ന് ചൈന, നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഇന്ത്യ

ആരോപണം തള്ളിയ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം, ഡ്രോണിന്റെ നിയന്ത്രണം ഗ്രൗണ്ട് കണ്‍ട്രോളില്‍ നിന്ന് നഷ്ടപ്പെടുകയായിരുന്നു എന്ന് വിശദീകരിച്ചു. സാങ്കേതിക തകരാറ് മൂലമാണ് ഇത് സംഭവിച്ചത്.

ഇന്ത്യന്‍ ഡ്രോണ്‍ വിമാനം അതിര്‍ത്തി വ്യോമാതിര്‍ത്തി ലംഘിച്ചതായി ചൈന. എന്നാല്‍ ചൈനയുടെ ആരോപണം തള്ളിയ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം, ഡ്രോണിന്റെ നിയന്ത്രണം ഗ്രൗണ്ട് കണ്‍ട്രോളില്‍ നിന്ന് നഷ്ടപ്പെടുകയായിരുന്നു എന്ന് വിശദീകരിച്ചു. സാങ്കേതിക തകരാറ് മൂലമാണ് ഇത് സംഭവിച്ചത്. സിക്കിം സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സംഭവം. പതിവ് പരിശോധനയുടെ ഭാഗമായിരുന്നു ഡ്രോണ്‍ പറപ്പിച്ചത്. ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ചൈനീസ് സൈന്യത്തെ അറിയിച്ചിരുന്നു. അവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ അയച്ചുതരുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചുവരുകയാണ്. എന്നാല്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തത് ചൈനീസ് പ്രദേശത്ത് ഇന്ത്യയുടെ കടന്നുകയറ്റം എന്ന നിലയ്ക്കായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍