UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ സന്ദര്‍ശനത്തിനെതിരെ ചൈന; അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമെന്ന് വിദേശകാര്യ മന്ത്രാലയം

അതേസമയം അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ട് ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തെ ശക്തമായി എതിര്‍ത്ത് ചൈന. ചൈനയുടെ ഭാഗമായ ഇന്ത്യ-ചൈന അതിര്‍ത്തിയുടെ കിഴക്കന്‍ പ്രദേശത്ത് ഇന്ത്യന്‍ നേതാവ് നടത്തിയ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കുന്നു എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിയാങ് പ്രസ്താവനയില്‍ പറഞ്ഞത്. ഇന്ത്യ – ചൈന അതിര്‍ത്തി സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തതയും സ്ഥിരതയുമുള്ളതാണെന്നും ചൈനീസ് വക്താവ് അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും പരസ്പര ബഹുമാനത്തോടെ അതിര്‍ത്തിസംബന്ധമായ വിഷയങ്ങളില്‍ ഇടപെടണമെന്ന് ചൈനീസ് വക്താവ് അഭിപ്രായപ്പെട്ടു.

അതേസമയം അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ട് ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പദ്ധതികളുടെ ഉദ്ഘാടനം അടക്കമുള്ളവയ്ക്കായാണ് മോദി അരുണാചലിലെത്തിയത്. ഹോളോംഗിയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് തറക്കല്ലിട്ട മോദി 4000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ദേശീയ നേതാക്കള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുമ്പോളെല്ലാം ചൈന പ്രതിഷേധവുമായി രംഗത്തുവരാറുണ്ട്. അരുണാചലിലെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളുമായി പതിറ്റാണ്ടുകളായി തര്‍ക്കം. ഇതുവരെ 21 റൗണ്ട് ചര്‍ച്ചകളാണ് ഇന്ത്യയും ചൈനയും ഇതുവരെ നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍