“ട്വിറ്ററില്‍ നിങ്ങള്‍ മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നവരെ നോക്കൂ. അതില്‍ ഭൂരിഭാഗവും ചൗക്കീദാര്‍മാരായിരിക്കും”.
ട്വിറ്ററിലെ ചൗക്കീദാര്‍മാര്‍ ഏറ്റവും വലിയ അക്രമികളെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലെ സ്വന്തം പേര് ചൗക്കിദാര്‍ നരേന്ദ്ര മോദി എന്നാക്കിയ ശേഷം കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും പേരിനൊപ്പം ചൗക്കിദാര്‍ ചേര്‍ത്തിരുന്നു.
“ട്വിറ്ററില്‍ നിങ്ങള്‍ മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നവരെ നോക്കൂ. അതില്‍ ഭൂരിഭാഗവും ചൗക്കീദാര്‍മാരായിരിക്കും. നിങ്ങളുടെ യജമാനന് (നരേന്ദ്ര മോദി) രാജ്യത്തെ തവിടുപൊടിയാക്കാന്‍ ഒരു മടിയുമില്ല. രാജ്യത്തെ ഇങ്ങനെ താറടിക്കാന്‍ യാതൊരു ലജ്ജയുമില്ല. പിന്നെ ഞാനെന്തിന് ഇത് പറയാന്‍ മടിക്കണം?”.
Koi bhi gaali Aaj search kar ke dekh lo twitter pe, dene waale jyadatar Chowkidar hi niklenge..
— Anurag Kashyap (@anuragkashyap72) April 29, 2019