UPDATES

ട്രെന്‍ഡിങ്ങ്

“ഇറ്റാലിയന്‍ സ്ത്രീയുടെ മകന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നു”; ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയയുടെ പേര് പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ്

ആര്‍’ എന്ന് മിഷേല്‍ പറയുന്നയാല്‍ ആരെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ക്രിസ്റ്റ്യന്‍ മിഷേലിനെ എട്ട് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡിയില്‍ വിടണമെന്നും അഭിഭാഷകനെ കാണാന്‍ അനുവദിക്കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു.

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ കരാറിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. അതേസമയം സോണിയയെക്കുറിച്ച് എന്ത് പരാമര്‍ശമാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ നടത്തിയത് എന്ന കാര്യം വ്യക്തമല്ല. ഇറ്റാലിയന്‍ സ്ത്രീയുടെ മകന്‍ അടുത്ത പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന പരാമര്‍ശവും മിഷേല്‍ നടത്തിയതായി എന്‍ഫോഴ്‌സമെന്റ് അറിയിച്ചു.

‘ആര്‍’ എന്ന് മിഷേല്‍ പറയുന്നയാല്‍ ആരെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ക്രിസ്റ്റ്യന്‍ മിഷേലിനെ എട്ട് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡിയില്‍ വിടണമെന്നും അഭിഭാഷകനെ കാണാന്‍ അനുവദിക്കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ളവര്‍ക്കായി 12 വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായുള്ള 3600 കോടി രൂപയുടെ കരാറില്‍ ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കും ക്രിസ്റ്റ്യന്‍ മിഷേല്‍ അടക്കമുള്ള ഇടനിലക്കാര്‍ക്കും അഗസ്റ്റ വെസ്റ്റ് ലാന്റ് കമ്പനി വന്‍ തുക കൈക്കൂലി നല്‍കിയിട്ടുണ്ട് എന്നാണ് ആരോപണം.

ഡിസംബര്‍ മൂന്നിന് ഡല്‍ഹിയിലെത്തിച്ച മിഷേലിനെ നേരത്തെ സിബിഐയും കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. മിഷേല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് സിബിഐയുടെ പരാതി. അതേസമയം അഭിഭാഷകനെ കാണാന്‍ മിഷേലിന് രാവിലെയും വൈകീട്ടും 15 മിനുട്ട് അനുമതി നല്‍കാമെന്ന് കോടതി പറഞ്ഞു. സോണിയ ഗാന്ധിയുടെ പേര് പറയുന്നതിനായി ഇന്ത്യന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി നേരത്തെ ക്രിസ്റ്റ്യന്‍ മിഷേല്‍ ദുബായിലായിരിക്കെ അഭിഭാഷകര്‍ പറഞ്ഞിരുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്: ക്രിസ്റ്റ്യൻ മിഷേലിലൂടെ സിബിഐ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?

അഗസ്റ്റവെസ്റ്റ്ലാന്റ്: ക്രിസ്റ്റ്യന്‍ മിഷേലിന്റെ ബാങ്ക് ഇടപാടുകള്‍ കണ്ടെത്തുന്നതില്‍ തടസം

എന്താണ് അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കേസ്..?/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍