UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ വിസ്മയാസ് മാക്സിന് സെന്റര്‍ ഫോര്‍ എക്‌സലന്‍സ് അംഗീകാരം : പോസിറ്റിവ് എനർജി എഫക്ട് എന്ന് സോഷ്യൽ മീഡിയ

. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ പുകഴ്ത്തി കൊണ്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗും വലിയ ചർച്ചയായിരുന്നു.

കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്‌ട്രി ഓഫ്‌ സ്കിൽ ഡെവലപ്‌മെന്റ്‌ ആൻഡ്‌ എെന്റർപ്പണർഷിപ് സ്കിൽ ഇന്ത്യ മിഷന്റെ ഭാഗമായി രാജ്യത്തെ പത്ത്‌ സ്ഥാപനങ്ങളെ സെന്റർ  ഫോര്‍ എക്‌സലൻസായി തിരഞ്ഞെടുത്തതിൽ കേരളത്തിൽനിന്ന്‌ വിസ്‌മയാസ്‌ മാക്‌സും ഉൾപ്പെട്ടതായി മാതൃഭൂമി റിപ്പോട്ട് ചെയ്യുന്നു. ഒരുവർഷം നീണ്ടുനിന്ന തിരഞ്ഞെടുക്കൽ പക്രിയയിലൂടെയാണ്‌ രാജ്യത്തെ മികച്ച പത്തുസ്ഥാപനങ്ങളിൽ വിസ്‌മയാസ്‌ മാക്‌സ്‌ നാലാംസ്ഥാനത്തെത്തിയത്‌

മോഹൻലാലിന്റെ ചെയർമാൻ ഷിപ്പിൽ പ്രവർത്തിക്കുന്ന വിസ്‌മയാസ്‌ മാക്‌സിന്‌ ലഭിച്ച ഈ അംഗീകാരം, ഒരു വിദ്യാഭ്യാസസ്ഥാപനമെന്ന നിലയിലെ ഉത്തരവാദിത്വം അനവധി മടങ്ങായി ഉയർത്തുന്നുവെന്ന്‌ വിസ്‌മയാസ്‌ മാക്‌സിന്റെ ഡയറക്ടർ കെ.ഡി.ഷൈബു മുണ്ടയ്ക്കൽ അറിയിച്ചു. നൈപുണ്യ വിദ്യാഭ്യാസമേഖലയിൽ കേരളത്തിനാകമാനം അഭിമാനകരമായ ഈ നേട്ടം കൈവരിച്ചതിൽ വിസ്‌മയാസ്‌ മാക്‌സിലെ വിദ്യാർഥികളുടെ മികച്ച പങ്കിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു..

അതെ സമയം മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനോട് സ്ഥാപനത്തിന്‌ കിട്ടിയ അംഗീകാരത്തെ ചേര്‍ത്തുകെട്ടി വിമർശനങ്ങൾ നവമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ പുകഴ്ത്തി കൊണ്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗും വലിയ ചർച്ചയായിരുന്നു.പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം തനിക്ക് ലഭിച്ച പോസിറ്റിവ് എനർജി മൂന്നു ദിവസത്തോളം തന്റെ കൂടെയുണ്ടായിരുന്നു എന്ന് നടൻ ബ്ലോഗിൽ കുറിച്ചത് ഒരുപാട് ട്രോളുകൾക്ക് വഴി തെളിയിച്ചിരുന്നു.

അവന്‍ വരുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത് മോദിജിയുടെ തരംഗമേറ്റ ഇയാളെക്കുറിച്ചാണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍