UPDATES

സിനിമാ വാര്‍ത്തകള്‍

എ എം എം എ അബുദാബി സ്റ്റേജ് ഷോയ്ക്കും ആഭ്യന്തര പരാതി പരിഹാര സമിതി വേണം; ഹൈക്കോടതിയില്‍ ഡബ്ല്യു.സി.സി

ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം ഉള്ളത്

അബുദാബിയിൽ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ ഷോയ്ക്കും ഇന്റേർണൽ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവുമായി ‍ഡബ്ലൂസിസി ഹൈക്കോടതിയില്‍. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും.

മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂസിസി പുതിയ ആവശ്യം ഉന്നയിച്ചത്. ഹർജി പരിഗണിക്കാനിരിക്കെ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു.

താരസംഘടനയായ അമ്മ പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്‌റ്റേജ് ഷോ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വെച്ചാണ് നടത്തുന്നത്. പ്രമുഖ സംവിധായകൻ ടി കെ രാജീവ്‌കുമാർ ഷോ സംവിധാനം ചെയ്യുന്നത്.

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

നിലവാരത്തകര്‍ച്ച സൂക്ഷിക്കുന്നവരോട് എന്തു ചര്‍ച്ച? അമ്മയുടെ സെറ്റപ്പ് അതാണ്-റിമ കല്ലിങ്കല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍