UPDATES

വൈറല്‍

നോട്ട് നിരോധനത്തെ പിന്തുണച്ചതിന് മാപ്പ്, മോദി തെറ്റ് സമ്മതിച്ചാല്‍ വീണ്ടും സല്യൂട്ട്: കമല്‍ഹാസന്‍

തെറ്റ് സമ്മതിക്കുക എന്നതും തിരുത്താന്‍ ശ്രമിക്കുക എന്നതും നല്ല ഭരണാധികാരിയുടെ പ്രത്യേകതകളാണെന്നും കമല്‍ഹാസന്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ചതില്‍ ഖേദമുണ്ടൈന്നും ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും നടന്‍ കമല്‍ഹാസന്‍. 500, 1000 നോട്ടുകള്‍ അസാധുവാക്കല്‍ നടപടിയില്‍ തെറ്റ് പറ്റിയെന്ന് പ്രധാനമന്ത്രി തുറന്നുസമ്മതിക്കാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തെ വീണ്ടും സല്യൂട്ട് ചെയ്യാന്‍ താന്‍ തയ്യാറാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു തമിഴ് മാഗസിനില്‍ വന്ന കോളത്തിലാണ് കമലിന്റെ അഭിപ്രായം വന്നിരിക്കുന്നത്. തെറ്റ് സമ്മതിക്കുക എന്നതും തിരുത്താന്‍ ശ്രമിക്കുക എന്നതും നല്ല ഭരണാധികാരിയുടെ പ്രത്യേകതകളാണെന്നും കമല്‍ഹാസന്‍ പറയുന്നു. പ്രധാനമന്ത്രി മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ‘Salute Mr. Modi’ എന്ന് പറഞ്ഞായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്.

രണ്ട് മാസം മുമ്പ് രാഷ്ട്രീയ പ്രവേശന തീരുമാനം പ്രഖ്യാപിച്ച കമല്‍ഹാസന്‍ ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം പറഞ്ഞത് എന്റെ നിറം കാവിയല്ല എന്ന് പറഞ്ഞിരുന്നു. പിന്നീട് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കമല്‍ പ്രഖ്യാപിച്ചു. എന്നാല്‍ നോട്ട് നിരോധനം നല്ല തീരുമാനമാണെന്നും ആവശ്യമെങ്കില്‍ ബിജെപിയുമായും സഹകരിക്കുമെന്നും കമല്‍ പിന്നീട് പറഞ്ഞു. നോട്ട് നിരോധനം വലിയ അബദ്ധവും നിഷ്പ്രയോജനവുമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ തന്നെ വ്യക്തമാക്കിയതിന് ശേഷമായിരുന്നു കമല്‍ഹാസന്‍ രണ്ടാമതും നോട്ട് നിരോധനത്തെ പുകഴ്ത്തി രംഗത്തെത്തിയത്. ഇപ്പോള്‍ അദ്ദേഹം ഈ നിലപാട് വീണ്ടും തിരുത്തിയിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍