UPDATES

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍

32 പേരും ഒപ്പിട്ട കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ചു. വിരമിച്ച കേന്ദ്രസര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാര്‍, മുന്‍ അംബാസഡര്‍മാര്‍, ഒരു സംസ്ഥാന സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ എന്നിവരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഇക്കാര്യം ആവശ്യപ്പെട്ട് 32 പേരും ഒപ്പിട്ട കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ചു. വിരമിച്ച കേന്ദ്രസര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാര്‍, മുന്‍ അംബാസഡര്‍മാര്‍, ഒരു സംസ്ഥാന സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ എന്നിവരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്ത് നല്‍കിയിട്ടുണ്ട്.

നാവികസേന മുന്‍ മേധാവി അഡ്മിറല്‍ എല്‍ രാമദാസ്, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ബിഎച്ച് മാര്‍ലപല്ലെ, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എപി ഷാ തുടങ്ങിയവരും നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സൊഹ്‌റാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുകയും പ്രതിയായിരുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണം ദുരൂഹമാണെന്ന് കൂടുംബാംഗങ്ങള്‍ കാരവാന്‍ മാഗസിനോട് പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുന്നതിനായി ജസ്റ്റിസ് ബിഎച്ച് ലോയയ്ക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നതായി ലോയ പറഞ്ഞിട്ടുണ്ടെന്നും സഹോദരി വെളിപ്പെടുത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍