UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി രഞ്ജന്‍ ഗൊഗോയിയെ ശുപാര്‍ശ ചെയ്തു; നിയമമന്ത്രാലത്തിന് ദീപക് മിശ്രയുടെ കത്ത്

ഒക്ടോബര്‍ രണ്ടിന് ദീപക് മിശ വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. രഞ്ജന്‍ ഗൊഗോയിയുടെ പേര് ചീഫ് ജസ്റ്റിസ്, നിയമ മന്ത്രാലയത്തിന് കൈമാറി. കേന്ദ്ര സര്‍ക്കാരാണ് ഇനി ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത്.

സംശയങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും തല്‍ക്കാലത്തേക്ക് വിരാമിട്ടുകൊണ്ട് സുപ്രീം കോടതിയില്‍ നിലവിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസായി, നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശുപാര്‍ശ ചെയ്തു. ഒക്ടോബര്‍ രണ്ടിന് ദീപക് മിശ വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. രഞ്ജന്‍ ഗൊഗോയിയുടെ പേര് ചീഫ് ജസ്റ്റിസ്, നിയമ മന്ത്രാലയത്തിന് കൈമാറി. കേന്ദ്ര സര്‍ക്കാരാണ് ഇനി ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത്.

ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയുടെ കീഴ്വവഴക്കങ്ങള്‍ ലംഘിക്കുന്നതായും കേസുകള്‍ വിവിധ ബഞ്ചുകള്‍ക്ക് അലോക്കേറ്റ് ചെയ്യുന്നതിലുള്‍പ്പടെ ചട്ടവിരുദ്ധമായി തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതായും ആരോപിച്ച് ജനുവരിയില്‍ അസാധാരണമായ തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളാണ് രഞ്ജന്‍ ഗൊഗോയ്. സര്‍ക്കാരിന്‍റെ താല്പര്യം സംരക്ഷിക്കുന്ന തരത്തില്‍ ചീഫ് ജസ്റ്റിസ് കോടതിയുടെ പ്രവര്‍ത്തനം തെറ്റായ വഴിയില്‍ കൊണ്ടുപോകുന്നു എന്ന് ആരോപണം ഉന്നയിച്ച മുതിര്‍ന്ന ജഡ്ജി. ഈ സാഹചര്യത്തില്‍ രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കാതെ ഒഴിവാക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

ചീഫ് ജസിറ്റിസുമായുള്ള തങ്ങളുടെ അഭിപ്രായ വ്യത്യാസത്തിനും വാര്‍ത്താസമ്മേളനത്തിനും ഏറ്റവും കൂടുതലായി കാരണമായിട്ടുള്ളത് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കൈകാര്യം ചെയ്ത രീതിയാണെന്ന് രഞ്ജന്‍ ഗൊഗോയ് മാധ്യമപ്രവര്‍ത്തകരോട് തുറന്നുസമ്മതിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് രഞ്ജന്‍ ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ല; ഇത് ജനാധിപത്യം തകര്‍ക്കും: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍