UPDATES

സികെ ജാനു എല്‍ഡിഎഫിലേക്കെന്ന് സൂചന

സികെ ജാനു സിപിഐയില്‍ ചേര്‍ന്നേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി മാറാതെ തന്നെ അവര്‍ എല്‍ഡിഎഫിലേയ്ക്ക് വരുന്നത്.

ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജെആര്‍പി (ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി) എല്‍ഡിഎഫിലേയ്ക്ക് നീങ്ങുന്നതായി സൂചന. കോഴിക്കോട് നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് മുന്നണി നേതാക്കളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ് എന്ന് സികെ ജാനു മാധ്യമങ്ങളെ അറിയിച്ചു. മുത്തങ്ങ സമരത്തിന്റേയും ആദിവാസി ഗോത്രമഹാസഭയുടേയും നേതാവായിരുന്ന സികെ ജാനുവിന്റെ പാര്‍ട്ടി നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്നു. ബിജെപിയുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് ജാനു എന്‍ഡിഎ വിട്ടത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജാനു മത്സരിച്ചിരുന്നു. 90കളില്‍ സിപിഎം അംഗമായിരുന്നു ജാനു പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കുന്ന സുപ്രീം കോടതി വിധിയെ ശക്തമായി അനുകൂലിക്കുന്ന സികെ ജാനു, ക്ഷേത്രത്തില്‍ ആദിവാസികള്‍ പരമ്പരാഗതമായി ചെയ്തുപോന്ന തേനഭിഷേകം പോലുള്ള ആചാരങ്ങള്‍ നിര്‍ത്തിയതിനെ വിമര്‍ശിക്കുകയും ഇത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശബരിമല ക്ഷേത്രം ആദിവാസികള്‍ക്ക് തിരിച്ചുനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സികെ ജാനു സിപിഐയില്‍ ചേര്‍ന്നേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി മാറാതെ തന്നെ അവര്‍ എല്‍ഡിഎഫിലേയ്ക്ക് വരുന്നത്.

ടീം കുമ്മനം വിട്ട് വെള്ളാപ്പള്ളി ഇറങ്ങുകയായി സുഹൃത്തുക്കളേ; അടുത്തത് ജാനുവോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍