UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ ഡി എ വിടുമെന്ന സൂചന നല്‍കി സി കെ ജാനുവും

രാജ്യ സഭാ സീറ്റ് വാഗ്ദാനം നല്‍കിയ ശേഷം തുഷാര്‍ വെള്ളാപ്പള്ളിയെ ഒഴിവാക്കിയത് ശരിയായില്ല

ബി ഡി ജെ എസിന് പിന്നാലെ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും എന്‍ ഡി എ വിടുമെന്ന സൂചന നല്‍കി. എന്‍ ഡി എയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ല എന്നും സി കെ ജാനു പറഞ്ഞു. രാജ്യ സഭാ സീറ്റ് വാഗ്ദാനം നല്‍കിയ ശേഷം തുഷാര്‍ വെള്ളാപ്പള്ളിയെ ഒഴിവാക്കിയത് ശരിയായില്ല എന്നു സി ജെ ജാനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലനിന്നോട് പറഞ്ഞു.

സഖ്യകക്ഷികളെ കൂടെ നിര്‍ത്തി എന്‍ഡിഎ മുന്നണിയെ നില നിര്‍ത്തേണ്ടഉത്തരാവ്ദിത്തം പ്രധാന കക്ഷിയായ ബിജെപിയുടേതാണ്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്തു നിന്ന് അത്തരമൊരു ശ്രമം ഉണ്ടാവുന്നില്ല എന്നു ജാനു ആരോപിച്ചു. ബിജെപിയുടെ അവഗണന തുടരുമ്പോള്‍ എന്‍ഡിയുമായി തുടര്‍ന്ന് പോകാനാവുമോ എന്ന് ആലോചിക്കേണ്ടതുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍