UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപദേശകര്‍ എത്ര? മുഖ്യമന്ത്രിക്ക് തന്നെ കണ്‍ഫ്യൂഷന്‍: ആറോ എട്ടോ?

ഏപ്രില്‍ 25ന് നല്‍കിയ ചോദ്യങ്ങള്‍ക്കാണ് വ്യത്യസ്ത മറുപടികള്‍ രേഖാമൂലം നല്‍കിയിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ പിണറായി വിജയനെ പോലെ ഇത്രയധികം ഉപദേശകരെ നിയമിച്ചിട്ടുള്ള മറ്റൊരു മുഖ്യമന്ത്രി ഉണ്ടാവില്ല. ഇവയില്‍ ചില നിയമനങ്ങള്‍ വിവാദമാവുകയും ചെയ്തു. ഏതായാലും ഇപ്പോള്‍ പ്രശ്‌നം മറ്റൊന്നാണ്. ഉപദേശകരുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തന്നെ കണ്‍ഫ്യൂഷനായിരിക്കുന്നു. എത്ര ഉപദേശകര്‍ ഉണ്ട് എന്ന രണ്ട് എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നിയമസഭയില്‍ നല്‍കിയത് വ്യത്യസ്തമായ മറുപടികളാണ്.

പാറയ്ക്കല്‍ അബ്ദുള്ളയുടെ ചോദ്യത്തിന് ആറ് ഉപദേശകരെന്നും എം വിന്‍സന്റിന്റെ ചോദ്യത്തിന് എട്ടു പേരെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഏപ്രില്‍ 25ന് നല്‍കിയ ചോദ്യങ്ങള്‍ക്കാണ് വ്യത്യസ്ത മറുപടികള്‍ രേഖാമൂലം നല്‍കിയിരിക്കുന്നത്. ഇക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതിപക്ഷത്തിന് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാവുന്നതാണെന്നും പരിശോധിച്ച് നടപടി എടുക്കാമെന്നുമാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മറുപടി പറഞ്ഞത്. ലാവ്ലിന്‍ കേസ് ഉള്‍പ്പെടെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പിഴവ് സംഭവിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍