UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമുദായ സംഘടനകളുടെ യോഗം വിളിച്ചു

പല വാര്‍ത്തകളിലെയും വിന്യാസരീതി നാടിനെ പുറകോട്ടുവലിക്കുന്നവര്‍ക്ക് ഉത്തേജനം പകരുന്നതാണ്. ശരിയായ നിലപാടെടുത്ത് മുന്നോട്ടുപോവുന്ന സമീപനമാണ് മാധ്യമങ്ങളില്‍ നിന്നുണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമുദായ സംഘടനകളുടെ യോഗം വിളിച്ചു. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നാണ് പിണറായി അറിയിച്ചത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളും ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് മുന്‍കൈയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് – പ്രതിവാര ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടില്‍ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുടെ പേരില്‍ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് കേരളത്തെ അപമാനിക്കലാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണം. മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ പൊതുവെ നല്ല നിലപാടാണ് സ്വീകരിച്ചത്. ശബരിമല പ്രശ്നത്തില്‍ അവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മാധ്യമപ്രവര്‍ത്തകരാണ്. അതിഭീകരമായ ആക്രമണമാണ് ഉണ്ടായത്. കേരളത്തെ പുറകോട്ട് കൊണ്ടുപോവാനുള്ള നീക്കത്തെ തുറന്നുകാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. പല വാര്‍ത്തകളിലെയും വിന്യാസരീതി നാടിനെ പുറകോട്ടുവലിക്കുന്നവര്‍ക്ക് ഉത്തേജനം പകരുന്നതാണ്. ശരിയായ നിലപാടെടുത്ത് മുന്നോട്ടുപോവുന്ന സമീപനമാണ് മാധ്യമങ്ങളില്‍ നിന്നുണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍