UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് ലക്ഷം വരെ വായ്പയെടുക്കുന്ന കര്‍ഷകരെ ജപ്തിയില്‍ നിന്നൊഴിവാക്കും

ഗ്രാമ പ്രദേശങ്ങളില്‍ ഒരു ഏക്കര്‍ വരെയും നഗരപ്രദേശങ്ങളില്‍ 50 സെന്റ് വരെയും ഭൂമിയുള്ളവര്‍ക്കെതിരേയും ജപ്തി നടപടികള്‍ ഉണ്ടാകില്ല.

അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതിരിക്കുന്ന കര്‍ഷകരുടെ വീടും ഭൂമിയും ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി വ്യക്തമാക്കിയത്. പാവപ്പെട്ട കര്‍ഷകന്റെ കൃഷി ഭൂമിയും വീടും ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയിരം ചതുരശ്ര അടിയില്‍ താഴെ വീടുള്ള കര്‍ഷകരെയാണ് ജപ്തി നടപടിയില്‍ നിന്നും ഒഴിവാക്കുക. അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എടുക്കുന്ന കര്‍ഷകര്‍ക്ക് നിലവിലെ നിയമപ്രകാരം ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. അതിനാല്‍, ഗ്രാമ പ്രദേശങ്ങളില്‍ ഒരു ഏക്കര്‍ വരെയും നഗരപ്രദേശങ്ങളില്‍ 50 സെന്റ് വരെയും ഭൂമിയുള്ളവര്‍ക്കെതിരേയും ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍