UPDATES

പ്രവാസം

യുഎഇയില്‍ നിന്ന് ലോകകേരള സഭ അംഗങ്ങള്‍ 300 കോടി സമാഹരിക്കണം: മുഖ്യമന്ത്രി

പ്രളയ ദുരന്തം അതി ജീവിക്കാൻ പ്രവാസികൾ നൽകിയ പിന്തുണ വലുതാണ്. ഇനിയും ഈ പിന്തുണ തുടരണം. നമുക്കൊരുമിച്ചു കേരളത്തിനായി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി യുഎഇയില്‍ നിന്ന് ലോകകേരള സഭ അംഗങ്ങള്‍ 300 കോടി സമാഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത വര്‍ഷം ജൂണ്‍ 30നകം ഫണ്ട് സമാഹരിക്കണമെന്നാണ് നിര്‍ദ്ദേശം. ധനസമാഹരണത്തിനായുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം ഇന്നത്തോടെ പൂര്‍ത്തിയായി. യുഎഇ എമിറേറ്റുകളായ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ പ്രവാസി മലയാളി സമൂഹവുമായും ബിസിനസ് സമൂഹവുമായും മുഖ്യമന്ത്രി സംവദിച്ചു. നവ കേരള നിർമ്മാണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിക്ഷേപ സാധ്യതകൾ പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്നും കേരളത്തിന്റെ പുനർ നിർമ്മാണത്തിന് പ്രവാസികളുടെ സഹായം തേടി ഇന്നലെ ഷാർജയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രളയ ദുരന്തം അതിജീവിക്കാൻ പ്രവാസികൾ നൽകിയ പിന്തുണ വലുതാണ്. ഇനിയും ഈ പിന്തുണ തുടരണം. നമുക്കൊരുമിച്ചു കേരളത്തിനായി മുന്നോട്ട് പോകാം – മുഖ്യമന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍