UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാവികസേന വിമാനത്തിന് യന്ത്ര തകരാര്‍, മോദിയുടെ പരിപാടിക്കെത്താന്‍ പിണറായി വൈകും

മുഖ്യമന്ത്രി അടക്കമുള്ളവര്‍ കൊച്ചിയിലേയ്ക്ക് വരുന്നതിനായി വിമാനത്തില്‍ കയറിയ ശേഷമാണ് യന്ത്ര തകരാര്‍ കണ്ടെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താന്‍ വൈകും. കണ്ണൂരില്‍ നിന്നുള്ള നാവികസേന വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് പുറപ്പെടാന്‍ വൈകുന്നതാണ് കാരണം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ കൊച്ചിയിലേയ്ക്ക് വരുന്നതിനായി വിമാനത്തില്‍ കയറിയ ശേഷമാണ് യന്ത്ര തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു. കൊച്ചി റിഫൈനറിയില്‍ ബിപിസിഎല്‍ പദ്ധതികളുടെ ഉദ്ഘാടനം അടക്കമുള്ളവയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. തൃശൂരില്‍ യുവ മോര്‍ച്ച സമ്മേളനത്തിലടക്കം പങ്കെടുത്ത് ഇന്ന് വൈകീട്ട് പ്രധാനമന്ത്രി കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് തിരിച്ചുപോകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍