UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാരുണ്യ ആരോഗ്യ സുരക്ഷ: സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ചികിത്സാകാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തിലാക്കാനുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. 40.96 ലക്ഷം കുടുംബങ്ങള്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നിലവില്‍ ആര്‍.എസ്.ബി.വൈ, ചിസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങളും ഈ പദ്ധതിയുടെ കീഴില്‍ വരും. 1,824 മെഡിക്കല്‍ പാക്കേജുകളുടെ നിരക്കുകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍