UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ന് പകല്‍ 82,442 പേരെ രക്ഷപ്പെടുത്തി: മുഖ്യമന്ത്രി

ചെങ്ങന്നൂരിലും ചാലക്കുടിയിലും കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിക്കും. വിമാനങ്ങളില്‍ കൂടുതല്‍ ബോട്ടുകളെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് പകല്‍ സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് 82,442 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടി ഉള്‍പ്പടെ പല പ്രദേശങ്ങളിലും ശക്തമായ ഒഴുക്ക് മൂലം ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഗസ്റ്റ് എട്ട് മുതലുള്ള മരണസംഖ്യ 164 ആണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.

വെള്ളപ്പൊക്ക ദുരിതം ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിലും ചാലക്കുടിയിലും പ്രത്യേക ശ്രദ്ധ നല്‍കും. ഇവിടങ്ങളിലേക്ക് കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിക്കും. വിമാനങ്ങളില്‍ കൂടുതല്‍ ബോട്ടുകളെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി കെ രാജുവിന്‍റെ ജര്‍മ്മന്‍ യാത്രയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് കേന്ദ്രമാണ് അറിയിക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം – വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍