UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം; രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തിലേയ്ക്കെന്ന് മുഖ്യമന്ത്രി

ഒരു സംസ്ഥാനത്ത് ഇത്തരം ദുന്തമുണ്ടാകുമ്പോള്‍ സൈന്യത്തെ പൂര്‍ണമായും നിയന്ത്രണമേല്‍പ്പിക്കുകയല്ല വേണ്ടത് എന്നും സിവില്‍ ഭരണകൂടവും സൈന്യവും ഒന്നിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതിയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് മരണം മുപ്പതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതി നിയന്ത്രണത്തിലാണെന്നും രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോടടുക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഭക്ഷ്യ ദൌര്‍ലഭ്യം ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേന്ദ്ര സേനകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നല്ല രീതിയില്‍ സഹായം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹകരണവും സഹായവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഈ മഹാദുരന്തത്തെ ഉള്ളംകൈയില്‍ ഒതുക്കിയെടുക്കാന്‍ സഹായിച്ചത് ഒരുമയാണെന്നും അത് നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനത്ത് ഇത്തരം ദുന്തമുണ്ടാകുമ്പോള്‍ സൈന്യത്തെ പൂര്‍ണമായും നിയന്ത്രണമേല്‍പ്പിക്കുകയല്ല വേണ്ടത് എന്നും സിവില്‍ ഭരണകൂടവും സൈന്യവും ഒന്നിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ജമ്മുകാശ്മീരിലെ പ്രത്യേക സാഹചര്യത്തില്‍ പോലും അവിടെ പ്രളയമുണ്ടായപ്പോളും സംസ്ഥാന സര്‍ക്കാരും സൈന്യവും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഉന്നയിച്ച ആവശ്യം വീണ്ടും തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സൈന്യത്തിന് മാത്രമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍