UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കടന്നു

വ്യാഴാഴ്ച രാത്രിയിലെ കണക്ക് പ്രകാരം മൊത്തത്തില്‍ പ്രളയ ദുരിതാശ്വാസ സഹായമായി ലഭിച്ചിരിക്കുന്നത് 1027.07 കോടി രൂപ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകള്‍ 1000 കോടി രൂപ കടന്നു. വ്യാഴാഴ്ച രാത്രിയിലെ കണക്ക് പ്രകാരം മൊത്തത്തില്‍ പ്രളയ ദുരിതാശ്വാസ സഹായമായി ലഭിച്ചിരിക്കുന്നത് 1027.07 കോടി രൂപ. ഇലക്ട്രോണിക്‌സ് പേയ്‌മെന്റിലൂടെ 145.17 കോടി രൂപ, യുപിഐ, ക്യുആര്‍, വിപിഎ വഴി 46.04 കോടി, പണമായോ ചെക്ക് അല്ലെങ്കില്‍ ആര്‍ടിജിഎസ് വഴിയോ 835.86 കോടി എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ചിരിക്കുന്ന സംഭാവന.

ഇന്നലെ ഇന്ത്യന്‍ നേവി 8.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയിരുന്നു. നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലംബയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. റിലൈന്‍സ് ഫൌണ്ടേഷന് വേണ്ടി ചെയര്‍പേഴ്സന്‍ നിത അംബാനി 21 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍