UPDATES

ട്രെന്‍ഡിങ്ങ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1500 കോടി കവിഞ്ഞു; ഒടുവില്‍ സംഭാവന ചെയ്തവരില്‍ നടന്‍ വിക്രമിന്റെ മകനും

വലിയ ക്യാമ്പയിനാണ് ലോകമെമ്പാടും ഫണ്ട് ശേഖരണത്തിനായി കേരളം നടത്തിയിരുന്നത്.

പ്രളയബാധിതരെ സഹായിക്കുന്നതിനും സംസ്ഥാനത്തിന്റെ പുനർ നിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജനങ്ങളുടെ സംഭാവന 1500 കോടി രൂപ കവിഞ്ഞു. ഇന്നുവരെ 1517.91 കോടിരൂപയാണ് നിധിയിലേക്ക് ലഭിച്ചത്. ഇലക്‌ട്രോണിക് പേമെന്റ് വഴി 188.98 കോടിരൂപയും യപിഐ/ക്യുആര്‍/വിപിഎ മുഖേനെ 52.2 കോടിയും ക്യാഷ്/ചെക്ക്/ആര്‍ടിജിഎസ് ആയി 1276.73 കോടിരൂപയും ലഭിച്ചിട്ടുണ്ട്.

പ്രളയബാധിത കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളോട് വലിയ അനുകമ്പയും സഹായമനസ്കതയുമാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളും ലോകരാജ്യങ്ങളും കാണിച്ചത്. പരമാവധി ധനസഹായം ശേഖരിക്കുന്നതിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം. കൊച്ചുകുട്ടികള്‍ മുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരെ തങ്ങളാല്‍ കഴിയുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്തു. വലിയ ക്യാമ്പയിനാണ് ലോകമെമ്പാടും ഫണ്ട് ശേഖരണത്തിനായി കേരളം നടത്തിയിരുന്നത്.

യുവ തമിഴ് ചലച്ചിത്രതാരവും വിക്രമിന്റെ മകനുമായ ധ്രുവ് വിക്രം തന്റെ ആദ്യ സിനിമയുടെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്നലെ സംഭാവന ചെയ്തു. വര്‍മ എന്ന സിനിമയിലെ പ്രതിഫലമായ 14 ലക്ഷം രൂപയാണ് പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന ചെയ്തത്. സിനിമയുടെ നിര്‍മാതാവ് ഡോ. എ വി അനൂപ്, മുകേഷ് മേത്ത എന്നിവരോടൊപ്പം വന്നാണ് ധ്രുവ് തുകയടങ്ങിയ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍