UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവന ലഭിച്ചത് 539 കോടി

142 കോടിരൂപ സിഎംഡിആര്‍എഫ് പെയ്മെന്റ് ഗേറ്റ്‌വേയിലെ ബാങ്കുകളും യുപിഐകളും വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്‌ബുക്ക് പേജിലാണ് അദ്ദേഹം വിവരങ്ങള്‍ അറിയിച്ചത്‌. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ സിഎംഡിആര്‍എഫ് പെയ്മെന്റ് ഗേറ്റ്‌വേയിലെ ബാങ്കുകളും യുപിഐകളും വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്.

ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസില്‍ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

donation.cmdrf.kerala.gov.inഎന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ബാങ്ക് ഗേറ്റ്‌വേകള്‍ വഴിയും, പേറ്റിഎം, പേയൂ, ഭീം, എസ്‌ബിഐതുടങ്ങിയവയുടെ യുപിഐകളും ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍