UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജപ്പാൻ ടീമിന്റെ മാതൃക പിന്തുടരണം, ഫ്ലെക്സുകളും മറ്റും അഴിച്ചു മാറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം

നാട്ടിലും നിരത്തുകളിലും ഉയര്‍ത്തിയ ഫ്ലെക്‍സുകളും മറ്റ് അലങ്കരങ്ങളും അഴിച്ചു മാറ്റി പുനഃസംസ്കാരണത്തിനു നൽകുമ്പോൾ ആണ് ഫുട്ബാൾ ലോകകപ്പിന്റെ ആവേശം പൂർണതയിൽ എത്തുന്നതും അവർ ചൂണ്ടിക്കാട്ടി.

ക്രൊയേഷ്യയെ തോൽപ്പിച്ചു ഫ്രാൻസ് കിരീടം നേടിയതോടെ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് കൊട്ടിക്കലാശമായി. കാൽപ്പന്തു കളിയുടെ ലഹരിയിൽ കേരളവും സജീവമായി പങ്കുചേർന്നു. ഒടുവിൽ അരങ്ങും, ആരവവും ഒഴിയുമ്പോൾ വഴി നിരത്തിലെ ഫ്ളക്സ് ബോഡുകളും മറ്റും ബാക്കിയാവുകയാണ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ നേതൃത്വങ്ങളും, ഉദ്യോഗസ്ഥരും പരിസര ശുചീകരണത്തിന് ഭാഗമായി വഴിവക്കിലെ അനാഥമായ ഫ്ലക്സുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചിരുന്നു.

ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലൂടെ ആവശ്യപ്പെട്ടിരിക്കുന്നതും മറ്റൊന്നുമല്ല, ഈ വേൾഡ് കപ്പില്‍ ജപ്പാൻ ടീമും അവരുടെ ആരാധകരും മുന്നോട്ട് വെച്ച മാതൃക പിന്തുടർന്ന് നാട്ടിലും നിരത്തുകളിലും ഉയര്‍ത്തിയ ഫ്ലകക്സുകളും മറ്റ് അലങ്കരങ്ങളും അഴിച്ചു മാറ്റി പുനഃസംസ്കരണത്തിന് നൽകി മാതൃകയാകണം എന്നാവശ്യപ്പെടുന്നു. നേരത്തെ റഷ്യയിൽ മത്സരങ്ങൾക്ക് ശേഷം ഗാലറി വൃത്തിയാക്കി ജപ്പാൻ ആരാധകരും, ഡ്രസിങ് റൂം ക്ളീൻ ചെയ്തു താരങ്ങളും വലിയ ജനപ്രീതി പിടിച്ചു പറ്റിയിരുന്നു, ഇതിന്റെ ചുവടുപിടിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിർദേശം.

“ഫുട്ബോള്‍ പ്രേമികള്‍ മനസ്സുനിറഞ്ഞു ആസ്വദിച്ച ഒരു വേള്‍ഡ് കപ്പയിരുന്നു റഷ്യയിലേത്, റഷ്യയിൽ കാണാനായതിലും ഒട്ടും കുറവായിരുന്നില്ല നമ്മുടെ കേരളത്തിലെ ഫുട്ബോള്‍ ആവേശം.” മുഖ്യമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച കുറിപ്പിൽ പറയുന്നു. നാട്ടിലും നിരത്തുകളിലും ഉയര്‍ത്തിയ ഫ്ലെക്‍സുകളും മറ്റ് അലങ്കരങ്ങളും അഴിച്ചു മാറ്റി പുനഃസംസ്കാരണത്തിനു നൽകുമ്പോൾ ആണ് ഫുട്ബാൾ ലോകകപ്പിന്റെ ആവേശം പൂർണതയിൽ എത്തുന്നതും അവർ ചൂണ്ടിക്കാട്ടി.

അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ മുതൽ സൗദി അറേബ്യൻ ടീമിന് വരെ കേരളത്തിൽ ആരാധകർ ഉണ്ട്. സോഷ്യൽ മീഡിയയിൽ ചെറിയ വീഡിയോകൾ മുതൽ പൊതു നിരത്തിൽ പടു കൂറ്റൻ ഫ്ലെക്സുകൾ വരെ സ്ഥാപിച്ചു കൊണ്ടാണ് ആരാധകർ ടീമിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. നിരവധി സ്ഥലങ്ങളിൽ ക്ലബ്ബുകളും സംഘടനകളും വലിയ സ്‌ക്രീനിൽ വേൾഡ് കപ്പിന്റെ ലൈവ് പ്രദര്‍ശനം ഒരുക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍