UPDATES

ബീഫ് രാഷ്ട്രീയം

കന്നുകാലി വില്‍പ്പന നിയന്ത്രണ ഉത്തരവ് പിന്‍വലിക്കണം: മോദിക്ക് പിണറായിയുടെ കത്ത്

ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തെറ്റായ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യമായ ഇടപെടലുണ്ടാകണം. ഇത് രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്‌നമാണ്.

കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണ ഉത്തരവിന്റെ അപ്രായോഗികതയും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനമാര്‍ഗവും ജീവിതവും പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ പോഷകാഹാരത്തിനായി മാംസം ഭക്ഷിക്കുന്നവരാണ്. തുകല്‍ വ്യവസായത്തെ തീരുമാനം പ്രതികൂലമായി ബാധിക്കും.

സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന ദളിത്, ന്യൂനപക്ഷ ജനവിഭാഗങ്ങളെയടക്കം എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഇറച്ചി കയറ്റുമതി വ്യവസായത്തെയും തീരുമാനം ബാധിക്കും. ഇത്തരത്തിലൊരു തീരുമാനം എടുക്കുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാനുള്ള ബാദ്ധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. ഇത് ഫെഡറല്‍ സംവിധാനത്തെയും രാജ്യത്തിന്റെ ബഹുസ്വരതയേയും അപായപ്പെടുത്തുന്ന നീക്കമാണ്. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തെറ്റായ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യമായ ഇടപെടലുണ്ടാകണം. ഇത് രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്‌നമാണ്. ഗോരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കന്നുകാലി കച്ചവടക്കാര്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ കത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ കത്തിന്റെ പൂര്‍ണരൂപം, ഫേസ്ബുക്ക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍