UPDATES

ട്രെന്‍ഡിങ്ങ്

“സര്‍ക്കാരിനെ വീഴ്ത്താന്‍ അമിത് ഷായുടെ തടി പോര, അതൊക്കെ ഗുജറാത്തില്‍ മതി, ആര്‍എസ്എസുകാര്‍ കളിക്കണ്ട”: പിണറായി

“സര്‍ക്കാരിനെ വലിച്ചിടാന്‍ ആ തടി പോര. ആ തടി വെറും വെള്ളമാണ് എന്നാണ് തോന്നുന്നത്. ആ പറഞ്ഞത് അങ്ങ് ഗുജറാത്തില്‍ പോയി പറഞ്ഞാല്‍ മതി”

ശബരിമല വിഷയത്തില്‍ ആര്‍എസ്എസുകാര്‍ വല്ലാതെ കളിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “അമിത് ഷായുടെ വാക്ക് കേട്ട് ആര്‍എസ്എസുകാര്‍ വല്ലാതെ കളിക്കണ്ട, കളിച്ചാല്‍ അത് വല്ലാത്ത കളിയാകും” – മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. “സര്‍ക്കാരിനെ വലിച്ചിടാന്‍ ആ തടി പോര. ആ തടി വെറും വെള്ളമാണ് എന്നാണ് തോന്നുന്നത്. ആ പറഞ്ഞത് അങ്ങ് ഗുജറാത്തില്‍ പോയി പറഞ്ഞാല്‍ മതി” – മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ അല്‍പ്പന്മാര്‍ക്ക് മറുപടി പറയുന്ന ശീലമില്ലെന്നും എന്നാല്‍ ഈ അല്‍പ്പത്തരത്തിന് മറുപടി പറയുകയാണ് എന്നും പിണറായി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ കാര്യങ്ങള്‍ മനസിലാക്കി സംസാരിക്കണം. വിവേകം കാണിക്കണം. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയ ക്രിമനലുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് ക്രിമിനലുകളെ ശബരിമലയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്. ശബരിമലയില്‍ കൂടുതല്‍ നേരം തങ്ങാന്‍ ആരെയും അനുവദിക്കില്ല. ബിജെപി തെറ്റിദ്ധാരണ പരത്തുകയാണ്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ് – മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ ഇന്നലെ പ്രസംഗിച്ചിരുന്നു. കേരളത്തില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് ഉള്ളത് എന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത് ജനങ്ങളാണെന്നും ബിജെപി ദയാദാക്ഷിണ്യത്തിലല്ല സര്‍ക്കാര്‍ നില്‍ക്കുന്നത് എന്നുമായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ മറുപടി. പിപ്പിരി കാട്ടി സര്‍ക്കാരിനെ പേടിപ്പിക്കാന്‍ നോക്കണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പിണറായിയുടെ പ്രസംഗം – വീഡിയോ കാണാം:

ശബരിമല: കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ

ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല ജനവിധിയിലൂടെയാണ് ഈ സർക്കാർ അധികാരത്തിലേറിയത് ; അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍