UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്കോട്ലൻഡിൽ മലയാളി വൈദികന്റെ ദുരൂഹ മരണം: അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

മരണകാരണം കണ്ടെത്താൻ അടിയന്തരമായി അന്വേഷണം നടത്താൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നിർദേശം നൽകണം. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്കോട്ലൻഡിലെ എഡിൻബറോയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി വൈദികൻ ഫാദർ മാർട്ടിൻ സേവ്യറിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ഫാദർ മാർട്ടിൻ സേവ്യർ ഒരു വർഷം മുൻപാണ് എഡിൻബറോ സർവകലാശാലയിൽ ഉപരിപഠനത്തിനായി സ്കോട്ലൻഡിൽ പോകുന്നത്. എഡിൻബറോയിൽ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിന്റെ ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു.

വൈദികനെ കാണാതായതിൽ ബന്ധുക്കൾക്കും സഭയ്ക്കും കടുത്ത ആശങ്കയും സംശയവും ഉണ്ടായിരിക്കുകയാണ്. തിരോധാനത്തിൽ തീവ്രവാദ സംഘടനകൾക്കുള്ള പങ്ക് സോഷ്യൽ മീഡിയയിലും മറ്റും ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ അടിയന്തരമായി അന്വേഷണം നടത്താൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നിർദേശം നൽകണം. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍