UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കഴുത്തു മുറിഞ്ഞു ഇക്കാ…’; പെരുമ്പാവൂര്‍ കൊലപാതകം; ആദ്യ ദൃക്സാക്ഷി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

എറണാകുളം പൂക്കാട്ട്പടിക്ക് സമീപം എടത്തിക്കാട് ബിരുദ വിദ്യാര്‍ഥി നിമിഷ(19)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂര്‍ഷിദാബാദ് സ്വദേശിയായ ബിജുവിനെ പിടികൂടിയത് കൃത്യസമയത്തുള്ള നാട്ടുകാരുടെ ഇടപെടല്‍ മൂലം.

എറണാകുളം പൂക്കാട്ട്പടിക്ക് സമീപം എടത്തിക്കാട് ബിരുദ വിദ്യാര്‍ഥി നിമിഷ(19)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂര്‍ഷിദാബാദ് സ്വദേശിയായ ബിജുവിനെ പിടികൂടിയത് കൃത്യസമയത്തുള്ള നാട്ടുകാരുടെ ഇടപെടല്‍ മൂലം. രാവിലെ പത്തു മണിയോടെ ചുമട്ടുതൊഴിലാളിയായ എ.കെ അബ്ബാസാണ് എംഇഎസ് ജംഗ്ഷനിലുള്ള അന്തിനാട്ട് തമ്പിയുടെ വീട്ടില്‍ നിന്നും നിലവിളി ശബ്ദം കേട്ട് ഓടിയെത്തുന്നത്. സമീപത്തെ കമ്പനിയില്‍ ചുമടിറക്കിയ ശേഷം വിശ്രമിക്കുന്നതിനായി വീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവത്തിന് അബ്ബാസ് ദൃക്‌സാക്ഷിയായത്.

സംഭവത്തെ കുറിച്ച് അബ്ബാസ് പറയുന്നതിങ്ങനെയാണ്. “സമീപത്തെ കമ്പനിയില്‍ ചുമടിറക്കിയ ശേഷം ചായ കുടിക്കുന്നതിനായാണ് ഞാന്‍ വീട്ടിലേക്ക് പോയത്. വീട്ടിലേക്കു പോകുമ്പോള്‍ നിമിഷെയയും മുത്തശിയെയും വീടിന് പുറത്ത് നില്‍ക്കുന്നത് കണ്ടിരുന്നു. പത്ത് മിനിറ്റിന് ശേഷം തിരികെ വരുമ്പോഴാണ് സുഹൃത്തും നിമിഷയുടെ പിതാവിന്റെ സഹോദരനുമായ ഏലിയാസിന്റെ നിലവിളി ശബ്ദം കേള്‍ക്കുന്നത്. വീട്ടിലേക്ക് ഓടിക്കയറിയ ഞാന്‍ ആദ്യം കണ്ടത് വാതില്‍പ്പടിയില്‍ വീണു കിടക്കുന്ന നിമിഷയെയാണ്. തൊട്ടപ്പുറത്ത് കുത്തേറ്റ് കിടക്കുന്ന ഏലിയാസിന് സമീപം കറുത്ത പിടിയുള്ള കത്തിയുമായി നില്‍ക്കുന്ന ചുവപ്പ് വസ്ത്രം ധരിച്ച ഒരു യുവാവ് നില്‍പ്പുണ്ടായിരുന്നു. അയാളെ കീഴ്‌പെടുത്താനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. അക്രമിയെ പിടിച്ച് വീടിനകത്തു തന്നെ മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് തന്റെ കഴുത്തു മുറിഞ്ഞത് കാണിച്ചുകൊണ്ട് നിമിഷ അടുക്കലേക്ക് വന്നത്. കഴുത്തു മുറിഞ്ഞു ഇക്കായെന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ വിറച്ചുകൊണ്ട് നില്‍ക്കുന്ന നിമിഷയുടെ കഴുത്തിലെ ആഴത്തിലുള്ള മുറുവില്‍ നിന്ന് രക്തം വാര്‍ന്ന് ഴുകുന്നതാണ് കണ്ടത്. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി. ഈ സമയം നോക്കി തന്നെ തട്ടിമാറ്റി അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും സുഹൃത്തുക്കളായ രൂപേഷും സംഘവും ഓടിയെത്തി. അബോധാവസ്ഥയിലായ നിമിഷയെയും ഏലിയാസിനെയും കാറില്‍ കയറ്റി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സംഘങ്ങളായി തിരിഞ്ഞ് ആക്രമിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അയല്‍വാസികളും നാട്ടുകാരും ഉള്‍പ്പെടെ അമ്പതോളം ആളുകള്‍ സമീപ പ്രദേശങ്ങളില്‍ അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ ആള്‍താമസമില്ലാത്ത സമീപത്തെ കെട്ടിടത്തിന് സമീപം അക്രമിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തി മുറിക്കുള്ളില്‍ അടച്ചു. പിന്നീട് പോലീസ് എത്തിയതോടെ ഇയാളെ പോലീസിനു കൈമാറി. മൂര്‍ഷിദാബാദ് സ്വദേശിയായ ഇയാളെ കുറിച്ച് നാട്ടുകാര്‍ക്ക് കൃത്യമായ അറിവൊന്നും ഉായിരുന്നില്ല.”

വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ് നിമിഷ. സലോമിയാണ് മാതാവ്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അന്ന സഹോദരിയാണ്.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍