UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് വീണ്ടും ഇന്‍ഡിപെന്‍ഡന്‍സിന്; എസ്.എഫ്.ഐയുടെ ലദീദ തോറ്റത് 34 വോട്ടിന്

ഇന്‍ഡിപെന്‍ഡന്‍സിനെതിരെ എസ്.എഫ്.ഐ മാത്രമായിരുന്നു ഇവിടെ മത്സര രംഗത്തുണ്ടായത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സിന് ജയം. 15 വര്‍ഷമായുള്ള യൂണിയന്‍ ഭരണമാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന സ്വതന്ത്ര വിദ്യാര്‍ത്ഥി കൂട്ടായ്മ നിലനിര്‍ത്തിയത്.

34 വോട്ടിന് എസ്.എഫ്.ഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ റയ്യയെ പരാജയപ്പെടുത്തി ഇന്‍ഡിപെന്‍ഡന്‍സിന്റെ അമീന്‍ അബ്ദുള്ള വിജയിച്ചു. ഇന്‍ഡിപെന്‍ഡന്‍സിനെതിരെ എസ്.എഫ്.ഐ മാത്രമായിരുന്നു ഇവിടെ മത്സര രംഗത്തുണ്ടായത്.

ഇന്‍ഡിപെന്‍ഡന്‍സും എസ്.എഫ്.ഐയും കടുത്ത മത്സരം കാഴ്ച വെക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 15 വര്‍ഷമായി മുഴുവന്‍ ജനറല്‍ സീറ്റുകളിലും വിജയിച്ചു കൊണ്ടിരുന്നത് ഇന്‍ഡിപെന്‍ഡന്‍സ് സ്ഥാനാര്‍ത്ഥികളാണ്. ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ ചെയര്‍പേഴ്‌സണും ജനറല്‍ ക്യാപ്റ്റനും ഉള്‍പ്പെടെ അഞ്ചുപേരും വനിതകളായിരുന്നു.2005ലാണ് അവസാനമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എസ്എഫ്‌ഐ ജയിച്ചത്.

കുറച്ചുകാലമായി ഓരോസീറ്റിലും ശരാശരി 200–-300 വോട്ടുകൾക്കാണ‌് ഇൻഡിപെൻഡൻസ‌് സ്ഥാനാർത്ഥികൾ ജയിച്ചിരുന്നത‌്. എന്നാൽ  ഇത്തവണ  കടുത്ത വെല്ലുവിളിയാണ‌് എസ‌്എഫ‌്ഐ ഉയർത്തിയത‌്. എതിരാളികളുടെ ഭൂരിപക്ഷം 100 വോട്ടിൽ താഴെയായി കുറക്കാനായി.

ഞാന്‍ ‘തട്ടമിട്ട സഖാവ്’ അല്ല, ‘സഖാവ്’ ആണ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍